പാലക്കാട്: പനയമ്പാടത്ത് അപകടത്തില്‍ മരിച്ച കുട്ടികളുടെ സംസ്കാര ചടങ്ങുകള്‍ ആരംഭിച്ചു. പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹങ്ങൾ രാവിലെ ആറ് മണിയോടെ ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. എട്ടര മുതല്‍ തുപ്പനാട് കരിമ്പനയ്ക്കല്‍ ഹാളില്‍ പൊതുദര്‍ശനം ഉണ്ടായിരുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: പനയമ്പാടം അപകടത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചു; 4 വിദ്യാർത്ഥിനികളേയും ഒരുമിച്ച് കബറടക്കും


ശേഷം പത്തരയോടെ തുപ്പനാട് മസ്ജിദില്‍ ഒരുമിച്ചാണ് നാല് കുട്ടികളുടെയും സംസ്കാരം.  അപകടത്തിൽ മരിച്ച കുഞ്ഞുങ്ങളെ കാണാൻ കരിമ്പനക്കൽ ഹാളിലേക്ക് നാട്ടുകാരും സുഹൃത്തുക്കളും ഒഴുകിയെത്തുകയാണ്.  കുട്ടികള്‍ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകരും വിദ്യാര്‍ത്ഥികളും ഹാളില്‍ എത്തിയിട്ടുണ്ട്. മന്ത്രിമാരായ കെ കൃഷ്ണൻകുട്ടി, എം ബി രാജേഷ്, എംഎൽഎമാരായ കെ ശാന്തകുമാരി, രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട് ജില്ലാ കളക്ടർ ഡോ. എസ് ചിത്ര എന്നിവർ മൃതദേഹത്തിൽ അന്തിമോപചാരം അർപ്പിച്ചു. സംസ്ഥാന സർക്കാരിന് വേണ്ടി ജില്ലയുടെ ചുമതലയുള്ള മന്ത്രി കെ കൃഷ്ണൻ കുട്ടി ആദരം അർപ്പിച്ചു. നാലുപേരുടെയും സംസ്ക്കാര ചടങ്ങുകൾ തുപ്പനാട് ജുമാ മസ്ജിദില്‍ ആരംഭിച്ചിട്ടുണ്ട്.


Also Read: പുതുവർഷത്തിൽ രാഹു കുംഭത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!


ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തി കൊണ്ട്‌ നാല് വിദ്യാർത്ഥിനികളുടെ ജീവനെടുത്ത അപകടം നടന്നത്. അപകടത്തിൽ മരിച്ചത് കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്.  കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു.


അത്തിക്കല്‍ വീട്ടില്‍ ഇർഫാന, മിത, റിത, ആയിഷ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പോലീസ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. മൊഴിയെടുക്കുന്നത് കല്ലടിക്കോട് പോലീസിൻ്റെ നേതൃത്വത്തിലായിരിക്കും. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പോലീസ് കേസെടുത്തു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.