Panayampadam Accident: പനയമ്പാടം അപകടത്തിൽ മരിച്ച കുട്ടികളുടെ മൃതദേഹം വീടുകളിലെത്തിച്ചു; 4 വിദ്യാർത്ഥിനികളേയും ഒരുമിച്ച് കബറടക്കും
Panayampadam Accident Updates: നാല് വിദ്യാർഥിനികളേയും ഇന്ന് ഒരുമിച്ച് കബറടക്കും. വീടുകളിൽ രണ്ടു മണിക്കൂർ നേരം പൊതുദർശനം ഉണ്ടാകും.
പാലക്കാട്: കല്ലടിക്കോട് പനയമ്പാടത്തിൽ സിമന്‍റ് ലോറി ഇടിച്ചുകയറി മരിച്ച നാല് സ്‌കൂള്‍ വിദ്യാർത്ഥിനികൾക്ക് കണ്ണീരോടെ വിട നൽകാനൊരുങ്ങി ജന്മനാട്. നാലുപേരുടെയും മൃതദേഹം വീടുകളിലെത്തിച്ചു.
Also Read: സംസ്ഥാനത്ത് ഇന്നും വ്യാപക മഴയ്ക്ക് സാധ്യത; 3 ജില്ലകളിൽ ഓറഞ്ച് അലർട്ട്!
രാവിലെ 6 മണിയോടെ പാലക്കാട് ജില്ലാ ജനറൽ ആശുപത്രി മോർച്ചറിയിൽ വച്ചിരുന്ന മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുനൽകി. നാല് വിദ്യാർഥിനികളുടേയും കബറടക്കം ഇന്ന് നടക്കും. വീടുകളിൽ രണ്ടു മണിക്കൂർ നേരം പൊതുദർശനം ഉണ്ടാകും. ശേഷം രാവിലെ 8:30 മുതൽ തുപ്പനാട് കരിമ്പനയ്ക്കൽ ഹാളിൽ പൊതുദ൪ശനത്തിന് വെക്കും. പിന്നീട് 10:30 ഓടെ തുപ്പനാട് ജുമാമസ്ജിൽ ഒന്നിച്ചായിരിക്കും ഖബറടക്കുക എന്നാണ് റിപ്പോർട്ട്.
കുട്ടികൾ പഠിച്ചിരുന്ന കരിമ്പ ഹയര്‍സെക്കന്‍ഡറി സ്കൂളിൽ ഇന്ന് പൊതുദർശനം ഉണ്ടായിരിക്കില്ല. സ്കൂളിനു ഇന്ന് അവധി കൊടുത്തിട്ടുണ്ട്. മാത്രമല്ല സ്കൂളിൽ ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. ഇന്നലെ വൈകുന്നേരം 4 മണിയോടെയാണ് നാടിനെയാകെ കണ്ണീരിലാഴ്ത്തി കൊണ്ട് നാല് വിദ്യാർത്ഥിനികളുടെ ജീവനെടുത്ത അപകടം നടന്നത്. അപകടത്തിൽ മരിച്ചത് കരിമ്പ ഹയർ സെക്കൻഡറി സ്‌കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥികളാണ്. കുട്ടികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിയുകയായിരുന്നു.
Also Read: പുതുവർഷത്തിൽ രാഹു കുംഭത്തിലേക്ക്; ഈ രാശിക്കാർക്ക് ലഭിക്കും രാജകീയ ജീവിതം!
അത്തിക്കല്‍ വീട്ടില്‍ ഇർഫാന, മിത, റിത, ആയിഷ എന്നിവരാണ് മരിച്ചത്. അപകടത്തില്‍പ്പെട്ട ലോറിയിലെ ജീവനക്കാരുടെ വിശദമായ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. അപകടത്തില്‍ പരിക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ലോറി ഡ്രൈവർ മഹേന്ദ്ര പ്രസാദിന്‍റെയും ക്ലീനർ വർഗീസിൻ്റെയും മൊഴിയാണ് പോലീസ് ഇന്ന് രേഖപ്പെടുത്തുന്നത്. ഇതിന് ശേഷമായിരിക്കും ഇവര്‍ക്കെതിരെ കേസെടുക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുക. മൊഴിയെടുക്കുന്നത് കല്ലടിക്കോട് പോലീസിൻ്റെ നേതൃത്വത്തിലായിരിക്കും. എതിരെ വന്ന വാഹന ഉടമയെയും വിശദമായി ചോദ്യം ചെയ്യും. ഈ വാഹനത്തിന്‍റെ ഡ്രൈവര്‍ വണ്ടൂർ സ്വദേശി പ്രജീഷിനെതിരെ ഇന്നലെ പോലീസ് കേസെടുത്തു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.