Palakkad Shahjahan Murder Case: ഷാജഹാൻ വധം: 4 പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും
Palakkad Shahjahan Murder Case: ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനിടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശബരീഷ്, അനീഷ്, നവീൻ ,സുജീഷ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പാലക്കാട്: Palakkad Shahjahan Murder Case: മലമ്പുഴ കൊട്ടേക്കാടില്‍ സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം ഷാജഹാന്‍ വെട്ടേറ്റു മരിച്ച കേസിൽ കസ്റ്റഡിയിലുള്ള നാല് പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. സിദ്ധാർത്ഥൻ, സജീഷ്, ശിവരാജൻ ,വിഷ്ണു എന്നിവരുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുന്നത്. ഓരോ പ്രതികൾക്കും ഷാജഹാനോടുള്ള പകയ്ക്ക് വെവ്വേറെ കാരണം ഉണ്ടെന്നാണ് പോലീസ് കണ്ടെത്തൽ. ഇതിനിടയിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ ശബരീഷ്, അനീഷ്, നവീൻ ,സുജീഷ് എന്നിവരെ ഇന്ന് കോടതിയിൽ ഹാജരാക്കും.
സംഭവത്തിൽ എട്ടിലധികം പേർ പ്രതികളായി ഉണ്ടാകാമെന്നാണ് പോലീസിന്റെ നിഗമനം. സംഭവത്തിൽ ഗൂഢാലോചനയും പ്രതികൾക്ക് സഹായം ചെയ്തവരും ഉണ്ടോയെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. ഷാജഹാൻ കൊല്ലപ്പെടാൻ കാരണം പാർട്ടിയിലെ വളർച്ചയിൽ പ്രതികൾക്ക് ഉണ്ടായ വിരോധമാണെന്ന് പാലക്കാട് എസ്പി വെളിപ്പെടുത്തിയിട്ടുണ്ട്. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറി ആയതോടെ പ്രതികളുടെ ശത്രുത കടുത്തുവെന്നും പ്രാദേശികമായി ഉണ്ടായ ചില തർക്കങ്ങളാണ് പെട്ടന്നുള്ള കൊലയിൽ കലാശിച്ചതെന്നും പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഷാജഹാൻ ബ്രാഞ്ച് സെക്രട്ടറിയായതോടെ പ്രതികൾ പാർട്ടിയുമായി അകന്നു. അതിനു ശേഷം രാഖി കെട്ടിയതുമായുള്ള തർക്കവും, ഗണേശോത്സവത്തിൽ പ്രതികൾ ഫ്ലെക്സ് വയ്ക്കാൻ ശ്രമിച്ചതിനെ ചൊല്ലിയുള്ള വാക്കേറ്റവും ആണ് പെട്ടന്നുള്ള പ്രകോപനത്തിന് കാരണം. ഷാജഹാനെ വെട്ടാനുപയോഗിച്ച ആയുധങ്ങൾ കുനിപ്പുള്ളി വിളയിൽപൊറ്റയിലെ ആളൊഴിഞ്ഞ പറമ്പിൽ നിന്നും പോലീസ് കണ്ടെടുത്തിരുന്നു.
Also Read: Viral Video: ഒന്ന് തൊട്ടതേയുള്ളൂ... വരനെ പഞ്ഞിക്കിട്ട് വധു..! വീഡിയോ വൈറൽ
പാലക്കാട് മരുതറോഡ് ലോക്കൽ കമ്മിറ്റി അംഗം ഷാജഹാനു നേരെ ഞായറാഴ്ച വൈകീട്ട് വീടിന് സമീപത്ത് വെച്ചായിരുന്നു ആക്രമം. കൊലയ്ക്ക് പിന്നിൽ സിപിഎം തന്നെയെന്നാണ് ആർഎസ്എസ് ആരോപിക്കുന്നത്. രാത്രി 9.30 ഓടെ കൊട്ടേക്കാട് ഒരു കടയിൽ സാധനം വാങ്ങാൻ നിൽക്കുമ്പോഴായിരുന്നു അക്രമം.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...