കൊച്ചി: നിർമ്മാണം പൂർത്തിയാക്കിയ പാലാരിവട്ടം പാലം (Palarivattam Bridge) പൊതുജനങ്ങൾക്കായി തുറന്നു കൊടുത്തു. പാലം തുറന്നതിന് തൊട്ടു പിന്നാലെ പാലത്തിൽ ചെറിയൊരു അപകടവുമുണ്ടായി. വാഹനങ്ങളുടെ വരിയിൽ കിടന്ന കാറിന് തൊട്ട് പിറകിൽ വന്ന ട്രക്ക് വന്ന് ഇടിക്കുകയായിരുന്നു ആളപായമില്ല.  സംഭവ സ്ഥലത്ത് പോലീസ് ഉടനെത്തി പ്രശ്നം പരിഹരിച്ചു. വൈകുന്നേരം നാല് മണിയോടെയാണ് പാലം തുറന്ന് നൽകിയത്. മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നത് കൊണ്ട് പൊതുമരാമത്ത് മന്ത്രി ജി സുധാകരന് പകരം ചീഫ് എഞ്ചിനീയറാണ് പാലം തുറന്ന് നൽകിയത്


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ച് മാസം കൊണ്ട് അതിവേ​ഗത്തിലാണ് മെട്രോമാൻ ഇ ശ്രീധരന്റെ (E Sreedharan) മേൽനോട്ടത്തിൽ പാലത്തിന്റെ നിർമ്മാണം പൂർത്തിയാക്കിയത്. അതേസമയം തിരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിലുള്ളതിനാൽ പാലത്തിന്റെ ഉദ്ഘാടനം ഒൗദ്യോ​ഗികമായി നടത്താൻ പറ്റില്ല. എങ്കിലും മന്ത്രി ജി.സുധാകരൻ പാലത്തിലെ ആദ്യ യാത്രക്കാരനാവാൻ എത്തിയിരുന്നു.


ALSO READ: Gold Smugling Case: കസ്റ്റംസ് ചോദ്യം ചെയ്യൽ, കോടിയേരിയുടെ ഭാര്യയും കൂടുങ്ങുമോ?


ഊരാളുങ്കൽ ലേബർ സർവീസ് സൊസൈറ്റിയും ഡിഎംആർസിയും (DMRC) ചേർന്നാണ് പാലം പുനർനിർമ്മിച്ചത്. പൊളിച്ച് മാറ്റിയ പാലം നിർമ്മിക്കാനെടുത്തത് ഏകദേശം 28 മാസങ്ങളായിരുന്നു. പാലം തുറന്ന് കൊടുക്കുന്നതോട് കൂടി പാലാരിവട്ടം സിഗ്നൽ ഇല്ലാത്ത ജംഗ്ഷൻ ആയി മാറും. പാലത്തിന്റെ അവസാനഘട്ട പണികളും ഇന്നലെ രാത്രിയോടെ പൂർത്തിയായിരുന്നു. ആദ്യം 47.70 കോടി രൂപയിൽ മുൻ സർക്കാർ പണിഞ്ഞ പാലം  പൊളിച്ച് നീക്കിയ ശേഷം 22. 86 കോടി രൂപയ്ക്കാണ് ഇപ്പോഴത്തെ സർക്കാർ പുതുക്കി പണിതത്. 


ALSO READ: Life Mission: IPhone വിവാദത്തിൽ കോൺ​ഗ്രസ്സിന്റെ ട്രോൾ മഴ കുത്തിപൊക്കിയത് റഹീമിന്റെയും,സന്ദീപാനന്ദ​ഗിരിയുടെയും പഴയ പോസ്റ്റുകൾ


ബലക്ഷയം കണ്ടെത്തിയതിനെ തുടർന്ന് 2020 സെപ്റ്റംബർ 8 മുതലാണ് പുതുക്കി പണിയാൻ ആരംഭിച്ചത്. ഏതെങ്കിലും തരത്തിലുള്ള അറ്റകുറ്റപ്പണികൾ കൊണ്ട് പാലത്തിൻറെ ബലക്ഷയം പരിഹരിക്കാനാകില്ലെന്നാണ് ഇ ശ്രീധരൻ റിപ്പോർട്ട് നൽകിയതിനെ തുടർന്നാണ് പാലം പുതുക്കി പണിയാൻ സർക്കാർ തീരുമാനിച്ചത്. ഒക്ടോബർ ആദ്യവാരം പണി ആരംഭിച്ച് 1 വർഷം കൊണ്ട് പാലം പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത് എന്നാൽ 5 മാസങ്ങൾ കൊണ്ട് തന്നെ പാലത്തിന്റെ പണി പൂർത്തിയാക്കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.