എറണാകുളം: സാന്ത്വന പരിചരണത്തിൽ മാതൃകയാകുകയാണ് എറണാകുളം ജനറൽ ആശുപത്രി. 10 വർഷത്തിലധികമായി മുറിവുകൾ ഉണങ്ങാതെ നരക യാതനകൾ അനുഭവിക്കുന്ന രോഗികൾക്ക് വിദഗ്ധ പരിചരണമൊരുക്കി അവരെ ജീവിതത്തിലേക്ക് തിരികെയെത്തിച്ചതിൽ ജനറൽ ആശുപത്രിയുടെ പങ്ക് വളരെ വലുതാണ്. ജനുവരി 26ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ് ഉദ്ഘാടനം ചെയ്ത 'അനുഗാമി ടു ഹീൽ ടുഗദർ' പദ്ധതിയിലൂടെയാണ് ഇവർക്ക് പരിചരണം നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആത്മാർത്ഥതയോടെ സേവനം നടത്തിയ മുഴുവൻ അംഗങ്ങളേയും ആരോ​ഗ്യമന്ത്രി വീണാ ജോർജ് അഭിനന്ദിച്ചു. നിലാവ് എന്ന പേരിട്ടിരിക്കുന്ന എറണാകുളം ജനറൽ ആശുപത്രിയിലെ പെയിൻ ആൻഡ് പാലിയേറ്റീവ് കെയർ പദ്ധതിയിൽ ആയിരത്തോളം രോഗികളാണ് ഉള്ളത്. ഇതിൽ 51 രോഗികൾക്ക് 10 വർഷമായി മുറിവുണങ്ങാതെ കണ്ടെത്തി. ഇവർക്ക് 'അനുഗാമി ടു ഹീൽ ടുഗദർ' പദ്ധതിയിലൂടെ വിദഗ്ധ ചികിത്സയും സാന്ത്വന പരിചരണവും നൽകി. ഇതിലൂടെ 18 രോഗികളുടെ മുറിവ് പൂർണമായും ഉണക്കാൻ സാധിച്ചു.


ALSO READ: ആരോ​ഗ്യ രംഗത്ത് ചരിത്ര മുന്നേറ്റം; ട്രാന്‍സ്പ്ലാന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മാണം സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് ആരോ​ഗ്യമന്ത്രി


ബെഡ് സോറുകൾ, അണുബാധയുള്ള സർജിക്കൽ വ്രണങ്ങൾ, വെരിക്കോസ് വ്രണങ്ങൾ, കാൻസർ വ്രണങ്ങൾ തുടങ്ങി വിവിധങ്ങളായ തരത്തിലുള്ള വ്രണങ്ങളാണ് രോ​ഗികൾക്ക് ഉണ്ടായിരുന്നത്. നിരന്തരമായ പരിചരണത്തിലൂടെ ഇവയെ 20 ശതമാനം ഉണക്കിയെടുക്കുവാനും ശേഷിക്കുന്ന മുറിവുകളിൽ 40 ശതമാനം എങ്കിലും വലുപ്പം കുറച്ച് കൊണ്ടുവരാനും ആണ് പരിചരണത്തിലൂടെ ഉദ്ദേശിച്ചത്.


ദിവസേനയുള്ള ഭവന സന്ദർശനം, ഡ്രസ്സിംഗ് പ്രക്രിയ, ആഴ്ചകൾ തോറുമുള്ള രക്ത പരിശോധന, ഷുഗർ പരിശോധന, കൾച്ചർ ആന്റ് സെൻസിറ്റിവിറ്റി, സ്‌ക്രീനിങ്, ക്വാർട്ടറൈസേഷൻ സ്‌കിൻ ഗ്രാഫ്റ്റിംഗ്, റീ-സൂച്ചറിങ്, പോഷണ കുറവ് നികത്തൽ, എഫ്എഫ്പി ട്രാൻസ്ഫ്യൂഷൻ തുടങ്ങിയ വിവിധങ്ങളായ മാർഗങ്ങളാണ് ഈ പദ്ധതിയിലൂടെ നടപ്പാക്കിയത്. സർജറി വിഭാഗത്തിന് കീഴിൽ സർജിക്കൽ ക്യാമ്പ് നടത്തി പുന: അവലോകനവും നടത്തി. രണ്ട് തവണയാണ് സർജിക്കൽ ക്യാമ്പ് നടത്തിയത്.


ALSO READ: പകര്‍ച്ചവ്യാധി പ്രതിരോധം: പ്രത്യേക ആക്ഷന്‍ പ്ലാന്‍ രൂപീകരിക്കുമെന്ന് ആരോ​ഗ്യമന്ത്രി വീണാ ജോർജ്


656 ഭവന സന്ദർശനങ്ങൾ നടത്തി. ഡോക്ടർമാരും പാലിയേറ്റീവ് നഴ്സുമാരും നഴ്സിങ് വിദ്യാർത്ഥികളും ചേർന്നാണ് ഭവന സന്ദർശനങ്ങൾ നടത്തിയത്. പദ്ധതി ആരംഭിച്ച് 100 ദിവസം പിന്നിടുമ്പോൾ 35 ശതമാനം മുറിവുകളും പൂർണമായും ഉണക്കാൻ സാധിച്ചു. കാൻസർ വ്രണങ്ങളുടെ അണുബാധ നിയന്ത്രിച്ച് കൊണ്ടുവന്നതുമൂലം വ്രണത്തിന്റെ വലുപ്പം 40 ശതമാനം വരെ കുറയ്ക്കാൻ സാധിച്ചു. ശേഷിക്കുന്ന 40 മുറവുകളിൽ 20 എണ്ണവും 90 ശതമാനം ഉണങ്ങിയിട്ടുണ്ട്. പാലിയേറ്റീവ് പരിചരണ രംഗത്ത് വിപ്ലവകരമായ മാറ്റമാണ് എറണാകുളം ജനറൽ ആശുപത്രിയുടെ പാലിയേറ്റ് വിഭാഗം നടത്തിയത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.