തിരുവനന്തപുരം: പാലോട് നവവധു തൂങ്ങി മരിച്ച സംഭവത്തിൽ ഭർത്താവും സുഹൃത്തും അറസ്റ്റിൽ. മരിച്ച ഇന്ദുജയുടെ ഭർത്താവ് അഭിജിത്ത് ഇയാളുടെ സുഹൃത്ത് അജാസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. അഭിജിത്തിനെതിരെ ഭർതൃപീഡനം, ദേഹോപദ്രവം ഏൽപ്പിക്കൽ, ആത്മഹത്യാപ്രേരണ എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. അജാസിനെതിരെ പട്ടികജാതി പീഡനം, ആത്മഹത്യാപ്രേരണ, മർദ്ദനം എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

രണ്ടുവർഷം നീണ്ടുനിന്ന പ്രണയത്തിനൊടുവിൽ ആയിരുന്നു ഇന്ദുജയും അഭിജിത്തും തമ്മിൽ വിവാഹിതരായത്. ഈ സമയം ഇന്ദുജ അജാസുമായും പ്രണയത്തിലായിരുന്നു. വിവാഹ ശേഷവും ഈ ബന്ധവും തുടർന്നു പോയിരുന്നു. ഇന്ദുജ ഉപയോഗിച്ചിരുന്ന ഫോൺ അജാസിൻറെ പേരിൽ എടുത്തതായിരുന്നു. അഭിജിത്തും അജാസും സഹപാഠികൾ ആണ്.


ഇവരുടെ പ്രണയം അഭിജിത്തിനും അറിയാമായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. എന്നാൽ അടുത്തിടെ നവമാധ്യമം വഴി പരിചയപ്പെട്ട മറ്റൊരു യുവാവുമായി ഇന്ദുജ പ്രണയത്തിലായത് അഭിജിത്തിനെയും അജാസിനെയും ചൊടിപ്പിച്ചിരുന്നു. ഇതേ ചൊല്ലിയുള്ള  വാക്കേറ്റങ്ങൾ പതിവായിരുന്നു.


അജാസും ഇന്ദുജയും തമ്മിൽ പിണങ്ങിയതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തത് എന്നാണ് കണ്ടെത്തൽ. ഇന്ദുജയുമായി സമൂഹ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട സുഹൃത്തിനെ  ഇന്നലെ രാത്രി ചോദ്യം ചെയ്തിരുന്നു.  ഭർതൃ വീട്ടിൽ നിരന്തരം മാനസിക പീഡനങ്ങളും ഭീഷണിയും നേരിടുന്നതായി മകൾ തങ്ങളെ അറിയിച്ചതായും എന്നാൽ തങ്ങളെ അവിടേക്ക് ചെല്ലാൻ അനുവദിച്ചിരുന്നില്ലെന്നുമാണ് ഇന്ദുജയുടെ കുടുംബം ആരോപിക്കുന്നത്.


മകളുടെ മരണത്തിൽ ദുരൂഹത ആരോപിച്ച് കുടുംബം പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിക്ക് പിന്നാലെയാണ് ഇന്ദുജയുടെ ഭർത്താവ് അഭിജിതിനെ ഇന്നലെ കസ്റ്റഡിയിലെടുത്തത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം മാത്രമേ ആയിരുന്നുള്ളൂ.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.