തിരുവനന്തപുരം: നിയമസഭാംഗങ്ങളുടെ ഔദ്യോഗിക വസതിയായ പാളയത്തെ എംഎൽഎ ഹോസ്റ്റിലെ അഞ്ചു ബ്ലോക്കുകളിൽ ഒരെണ്ണം പൊളിച്ച് ഫ്ലാറ്റ് സമുച്ചയം പണിയുന്നു. വർഷങ്ങളോളം പഴക്കമുള്ള 'പമ്പ' ബ്ലോക്ക് പൊളിച്ചാണ് ഫ്ലാറ്റ് പണിയുക. 65-70 കോടി ചിലവിൽ പ്രതീക്ഷിക്കുന്ന ഫ്ലാറ്റ് സമുച്ചയത്തിന്റെ നിർമ്മാണം രണ്ട് വർഷത്തിനുള്ളിൽ പൂർത്തിയാക്കാനാണ് ആലോചന. പമ്പയിൽ നിലവിൽ മുറികളുള്ള എംഎൽഎമാർക്ക് പകരം താമസ സൗകര്യത്തിനായി കരമനയിലെ മേലാറന്നൂരിൽ വാടക ഫ്ലാറ്റുകൾ ഒരുക്കി തുടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

കേരളത്തിലെ പ്രധാനപ്പെട്ട അഞ്ച് നദികളുടെ പേരിലാണ് എംഎൽഎ ഹോസ്റ്റലിലെ കെട്ടിടങ്ങൾ അറിയപ്പെടുന്നത്. പെരിയാർ,നിള, ചന്ദ്രഗിരി,പമ്പ എന്നിങ്ങനെയുള്ള പേരിലുള്ള കെട്ടിടങ്ങളിൽ പമ്പ ബ്ലോക്കിൽപ്പെട്ട മുറികളിലധികവും കാലപഴക്കം ചെന്നവയാണ്. 


അരനൂറ്റാണ്ടോളം പഴക്കമുള്ള പമ്പ ബ്ലോക്കിൽ ഇടുങ്ങിയ 68 ഒറ്റമുറികളിലാണ് എംഎൽഎമാരുടെ ഓഫീസും വാസസ്ഥലവും പ്രവർത്തിക്കുന്നത്. ഇതിൽ മിക്കവയും താമസയോഗ്യമല്ല. മാത്രമല്ല, പലതും മേൽക്കൂര അടർന്നു വീഴുന്നവയും ചോർന്നൊലിക്കുന്നവയുമാണ്. ഈ പശ്ചാത്തലത്തിലാണ് പമ്പ ബ്ലോക്കിലെ എംഎൽഎമാർക്കായുള്ള കെട്ടിടം പൂർണ്ണമായും മാറ്റി അവിടെ ഫ്ലാറ്റ് സമുച്ചയം സ്ഥാപിക്കാനൊരുങ്ങുന്നത്.


ALSO READ : KSRTC Volvo Bus : കെഎസ്ആർടിസി വോൾവോ ലക്ഷ്വറി ബസ് MVD പരിശോധിച്ചു; ബാക്കി ബസുകൾ ഉടനെത്തും


പുതുമുഖങ്ങളായ 17 നിയമസഭാംഗങ്ങൾക്കാണ് പമ്പയിൽ മുറി അനുവദിച്ചിട്ടുള്ളത്. ആധുനിക സജ്ജീകരണത്തോടെയുള്ള ഫ്ലാറ്റ് സമുച്ചയമായിരിക്കും പമ്പയിൽ നിർമ്മിക്കുന്നത്. ഇതിനായി ചിലവ് പ്രതീക്ഷിക്കുന്നത് 65-70 കോടി വരെയാണ്. രണ്ടു കിടപ്പുമുറി,ഓഫീസ് സംവിധാനം,അടുക്കള,ബാൽക്കണി, ഹാൾ എന്നിവ ഉൾപ്പെടെ 64 ഫ്ലാറ്റുകളാണ് 11 നിലകളിലായി നിർമ്മിക്കുന്നത്. 


നഗരത്തിലെത്തുന്ന മുൻ എംഎൽഎമാർക്കും സംസ്ഥാനത്തിനു പുറത്ത് നിന്ന് എത്തുന്ന നിയമസഭ കമ്മിറ്റി അംഗങ്ങൾക്കും മറ്റ് വിഐപികൾക്കും താമസിക്കാൻ ഇവിടെ സൗകര്യം ഉണ്ടായിരിക്കും.മികച്ച സജ്ജീകരണങ്ങളാണ് ഫ്ലാറ്റുകളിൽ ഒരുക്കുക. ടെൻഡർ നടപടികൾ പൂർത്തിയാക്കി രണ്ട് മാസത്തിനുള്ളിൽ നിർമാണം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. 


പതിനഞ്ചാം കേരള നിയമസഭയുടെ നാലാം സമ്മേളനം മാർച്ച് 18ന് അവസാനിക്കുന്നതോടെ ഫ്ലാറ്റ് ഒഴിപ്പിക്കൽ നടപടികൾ ആരംഭിക്കും. പമ്പ ബ്ലോക്കിൽ പുതിയ ഫ്ലാറ്റ് നിർമ്മിക്കുന്നത് വരെ  എംഎൽഎമാർക്ക് താമസിക്കാൻ കരമന മേലാറന്നൂറിലുള്ള സ്വകാര്യ ഫ്ലാറ്റ് വാടകയ്ക്കെടുക്കും. ഇരുപതിനായിരം രൂപ ഒരു ഫ്ലാറ്റിന് വാടകയിനത്തിൽ നൽകിയാണ് ഫ്ലാറ്റ് സർക്കാർ വാടകയ്ക്കെടുക്കുന്നത്.


ALSO READ : മോഹൻസ് മോരും സർബത്തും സൂപ്പർഹിറ്റ്; അമ്പമ്പോ ഇത് നല്ല അഡാർ ഐറ്റം!!!


താഴത്തെ നില ഉൾപ്പെടെ അഞ്ച് നിലകളാണ് പ്രധാനകവാടത്തോട് ചേർന്ന് നിലവിലുള്ള പമ്പ ബ്ലോക്കിൽ ഇപ്പോഴുള്ളത്. 1968 മാർച്ച് 25ന് അന്നത്തെ സ്പീക്കറായിരുന്ന ഡി. ദാമോദരൻ പോറ്റിയെന്ന ഡി.ഡി പോറ്റിയാണ് പമ്പ ബ്ലോക്കിന് തറക്കല്ലിട്ടത്. പിന്നീട്, 1971 മാർച്ച് 11ന് അന്നത്തെ സ്പീക്കറായിരുന്ന കെ. മൊയ്തീൻ കുട്ടി ഹാജിയാണ് പമ്പയുടെ ഉദ്ഘാടനം നിർവഹിച്ചത്.


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.