എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആര് മറുപടി പറയും? ഓടയില്‍ കുഞ്ഞ് വീണ സംഭവത്തില്‍ കോടതി
കടവന്ത്ര സ്വദേശിയായ മൂന്ന് വയസുകാരനാണ് അപകടത്തിൽപ്പെട്ടത്, സംഭവത്തിൽ കോടതി തന്നെ നേരിട്ട് ഇടപെടുകയായിരുന്നു
എറണാകുളം: പനമ്പിള്ളിനഗറിലുള്ള തുറന്നിട്ട ഓടയിൽ മൂന്ന് വയസുകാരൻ വീണ് പരിക്കേറ്റ സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. കുട്ടി ഓടയിൽ വീണത് ഞെട്ടലുണ്ടാക്കുന്നുണ്ടെന്ന് ഹൈക്കോടതി.
രണ്ടാഴ്ചക്കുള്ളിൽ ഓടകൾക്ക് സ്ലാബ് ഇടുമെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു.
ഇന്നലെയാണ് അമ്മയോടൊപ്പം നടന്നുവരികയായിരുന്ന കുട്ടി ഓടയിലേക്ക് വീണത്.മൂന്ന് വയസുകാരനെ അതിസാഹസികമായി അമ്മ തന്നെ രക്ഷപ്പെടുത്തിയിരുന്നു. കടവന്ത്ര സ്വദേശിയായ മൂന്ന് വയസുള്ള കുഞ്ഞായിരുന്നു അപകടത്തിൽപ്പെട്ടത്.
ALSO READ: കൊച്ചിയിൽ കാനയിൽ വീണ് മൂന്നു വയസുകാരന് പരുക്ക്
നിലവിൽ ചെറിയ പരിക്കുകളോടെ കുഞ്ഞ് ആശുപത്രിയിൽ ചികിത്സയിലാണ്. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെ ശ്രദ്ധയിലേക്ക് അഭിഭാഷകർ സംഭവം കൊണ്ടുവന്ന സാഹചര്യത്തിലാണ് ഹൈക്കോടതി ഇടപെട്ടത്.കോർപ്പറേഷൻ സെക്രട്ടറിയെ കോടതി വിളിച്ചുവരുത്തി. ഓടകൾ തുറന്നിടുന്നത് ശെരിയാണോ എന്ന് കോപ്പറേഷൻ സെക്രട്ടറിയോട് കോടതി ചോദിച്ചു.എന്തെങ്കിലും സംഭവിച്ചിരുന്നെങ്കിൽ ആര് മറുപടി പറയുമെന്നും കോടതി വിമർശനം ഉന്നയിച്ചു. പൊതുനിരത്തുകൾ കുട്ടികൾക്ക് കൂടി അവകാശപ്പെട്ടതാണെന്നും കോടതി ഓർമിപ്പിച്ചു.
ALSO READ:കായല്‍ തീരത്തെ ഭൂമി കയ്യേറി; നടന്‍ ജയസൂര്യക്ക് സമന്‍സയച്ച് കോടതി
പിന്നാലെ കോർപ്പറേഷൻ സെക്രട്ടറി ക്ഷമ ചോദിച്ചു.രണ്ടാഴ്ചക്കുള്ളിൽ ഓടകൾക്ക് സ്ലാബ് ഇടുമെന്ന് കോർപ്പറേഷൻ കോടതിയെ അറിയിച്ചു. ഓടകൾ മൂടുന്നതിന് കളക്ടർ മേൽനോട്ടം വഹിക്കണമെന്ന് കോടതി പറഞ്ഞു.ഓടയിൽ കുട്ടി വീണ സംഭവത്തിൽ കോർപ്പറേഷൻ എതിരെ വ്യാപക വിമർശനമാണ് ഉയർന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...