പാലക്കാട്: പനയമ്പാടത്ത് ലോറി മറിഞ്ഞുവീണ് 4 വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ ലോറി ഡ്രൈവർക്കെതിരെ നരഹത്യക്ക് കേസെടുത്തു. എതിരെ വന്ന ലോറി ഓടിച്ച വഴിക്കടവ് സ്വദേശി പ്രജീഷ് ജോണിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. മനപൂർവ്വമുള്ള നരഹത്യ കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. തനിക്ക് പറ്റിയ പിഴവാണ് അപകടം എന്ന് പ്രജീഷ് സമ്മതിച്ചതായി പൊലീസ് പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം പതിവ് അപകട മേഖലയായ പനയമ്പാടത്ത് പ്രശ്നപരിഹാരത്തിനായി കലക്ടറുടെ നേത‍ൃത്വത്തിൽ യോഗം തുടങ്ങി. മന്ത്രി കെ കൃഷ്ണൻകുട്ടി, കോങ്ങാട് എംഎൽഎ കെ ശാന്തകുമാരി, പ്രാദേശിക നേതാക്കൾ, മലപ്പുറം എസ്പി ആർ വിശ്വനാഥ്, എഡിഎംപി സുരേഷ്, മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കുന്ന യോഗത്തിൽ ആദ്യം ഉദ്യോഗസ്ഥതല യോ​ഗമാണ് നടക്കുക. ശേഷമായിരിക്കും മറ്റു യോ​ഗം നടക്കുന്നത്. ഇതിന് ശേഷം നാട്ടുകാരുടെ പരാതികൂടി കേട്ടതിന് ശേഷമായിരിക്കും പ്രശ്ന പരിഹാരത്തിനുള്ള ശ്രമം കൊണ്ടുവരുന്നത്.


Also Read: Dr. Vandana Das Murder: ഡോ. വന്ദന ദാസ് കൊലപാതകം; പ്രതി സന്ദീപിന്റെ ജാമ്യാപേക്ഷ തള്ളി സുപ്രീംകോടതി


അപകടത്തിൽ മരിച്ച 4 പെണ്‍കുട്ടികളുടെയും ഖബറടക്കം തുമ്പനാട് ജുമാമസ്ജിദിൽ നടന്നു. അടുത്തടുത്തായി തയ്യാറാക്കിയ ഖബറുകളിലാണ് കുട്ടികളെ ഖബറടക്കിയത്. കുട്ടികളെ അവസാനമായി കാണാൻ നൂറ് കണക്കിനാളുകളാണ് പള്ളിയിലും വീട്ടിലും പൊതുദർശനത്തിന് വെച്ച ഹാളിലും എത്തിയത്. വിദ്യാർത്ഥികളുടെ ചേതനയറ്റ ശരീരം കണ്ട് മാതാപിതാക്കളും സുഹൃത്തുക്കളും ബന്ധുക്കളും വിങ്ങിപ്പൊട്ടി.


അപകടം നടന്ന സ്ഥലത്ത് ഫോറൻസിക് വിദ​ഗ്ധരുടെ നേതൃത്വത്തിൽ ശാസ്ത്രീയ പരിശോധന തുടരുകയാണ്. ലോറി എത്രതാഴ്ചയിലേക്ക് മറിഞ്ഞു, കിടങ്ങിൻ്റെ ആഴം എന്നിവയാണ് ഉദ്യോ​ഗസ്ഥർ പരിശോധിക്കുന്നത്. കരിമ്പ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ മരിച്ചത്. കുട്ടികളുടെ മുകളിലേക്ക് സിമന്‍റ് ലോറി മറിയുകയായിരുന്നു.