തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിലെ ആറാട്ടിനിടെ എഴുന്നുള്ളിപ്പിന് എത്തിച്ച ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തി. വെടി പൊട്ടുന്ന ശബ്ദം കേട്ട് ആന വിരണ്ടോടുകയായിരുന്നെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഇടഞ്ഞോടിയ ആന ഡ്രെയ്നേജ് റോഡിലേക്ക് കേറി. ആളുകളെ പരിക്കേല്‍പ്പിക്കുകയോ അപായപ്പെടുത്തുകയോ ചെയ്യാതെയായിരുന്നു ആനയുടെ ഓട്ടം. പിന്നീട് ആനയെ തളച്ചു. ഉഴവൂരില്‍ നിന്നുള്ള മഹാദേവന്‍ എന്ന ആനയാണ് ഇടഞ്ഞത്. 


കഴിഞ്ഞ ദിവസം ശബരിമലയിലെ ആറാട്ടിനും ആന ഇടഞ്ഞത് പരിഭ്രാന്തി പരത്തിയിരുന്നു. ആനപ്പുറത്ത് നിന്ന് വീണ് പൂജാരിക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പിന്നീട് ആനയെ ഒഴിവാക്കിയാണ് ശബരിമലയിലെ ആറാട്ടിന്‍റെ പൂജാകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കിയത്.