കോഴിക്കോട്: കാര്യവട്ടം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തി നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിനത്തിൽ കാണികൾ കുറഞ്ഞതിൽ പ്രതികരണവുമായി മുതിർന്ന സിപിഐ നേതാവ് പന്ന്യൻ രവീന്ദ്രൻ. മത്സരത്തിന് കാണികൾ എത്തുന്ന സംബന്ധിച്ചുള്ള കായികമന്ത്രി വി. അബ്ദുറഹ്മാന്റെ പ്രസ്താവനയെ വിമർശിച്ചുകൊണ്ടാണ് പന്ന്യൻ രവീന്ദ്രൻ രം​ഗത്തെത്തിയത്. സംസ്ഥാനത്ത് ഭാവിയില്‍ മികച്ച മത്സരങ്ങള്‍ നടക്കാനുള്ള സാഹചര്യം ഇല്ലാതാക്കുന്ന സമീപനം നല്ലതല്ലെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിൽ അന്താരാഷ്ട്ര മത്സരങ്ങള്‍ ഉള്‍പ്പെടെ വരുന്നതില്‍ ഉടക്കുവെക്കുന്ന സമീപനങ്ങൾ സ്വീകരിക്കാതിരിക്കുന്നതാണ് നല്ലതെന്നും അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

പട്ടിണി കിടക്കുന്നവര്‍ക്ക് കൂടിയുള്ളതാണ് കളി. പട്ടിണി കിടന്നാലും മനുഷ്യന്‍ കളികാണും. കളിയോടുള്ള ആസക്തി മനുഷ്യന്റെ ഞരമ്പുകളില്‍ ഉള്ളതാണ്. പട്ടിണി കിടക്കുന്നവര്‍ കളി കാണണ്ട എന്ന മന്ത്രിയുടെ പരാമര്‍ശം കാണികള്‍ കുറയാന്‍ കാരണമായിട്ടുണ്ട്. മത്സരം കാണാൻ കൂടുതല്‍ ആളുകള്‍ എത്താതിരുന്നതിന് ഈ പരാമര്‍ശവും കാരണമായി എന്നാണ് തനിക്ക് തോന്നിയതെന്ന് പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. ഇനി ഇതിന്റെ ഫലമായി അഖിലേന്ത്യാ ടൂര്‍ണ്ണമെന്റുകള്‍ കേരളത്തിലേക്ക് വരില്ല എന്നതാണ് ഉണ്ടാവാന്‍ പോകുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


Also Read: Greenfield Stadium : ഏകദിന ക്രിക്കറ്റ് മരിക്കുകയാണോ? പകുതി ഒഴിഞ്ഞ കാര്യവട്ടം സ്റ്റേഡിയം കണ്ട് യുവരാജ്; ഇത് അതല്ലയെന്ന് ആരാധകർ


'നികുതി 12 ശതമാനമായി വര്‍ധിപ്പിച്ചു. ഇത് കഴിഞ്ഞ തവണ അഞ്ചു ശതമാനമായിരുന്നു. നേരത്തെ കളികള്‍ക്ക് വിനോദനികുതിയില്‍ ഉദാരമായ സമീപനമുണ്ടായിരുന്നു. കൂടുതല്‍ മത്സരങ്ങള്‍ സംസ്ഥാനത്ത് വരാനായിരുന്നു ഈ ഇളവുൾ ഉണ്ടായിരുന്നത്. കഴിഞ്ഞ തവണ 40,000ത്തോളം പേര്‍ ടിക്കറ്റെടുത്ത് കളി കണ്ടു. ഇത്തവണ 6,000മായി കുറഞ്ഞു. നികുതി വര്‍ധിച്ചിട്ടും ആനുപാതികമായി വരുമാനം സര്‍ക്കാരിന് ലഭിച്ചോ എന്നും പന്ന്യന്‍ രവീന്ദ്രന്‍ ചോദിച്ചു.



 


വരാനിരിക്കുന്ന ലോകകപ്പ് മത്സരത്തിൽ ഒരു മത്സരം കേരളത്തിലും ലഭിക്കണമെന്ന് ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അത്തരമൊരു ഘട്ടത്തിലാണ് ഇങ്ങനൊരു അവസ്ഥയുണ്ടാകുന്നത്. ഈ സ്ഥി വളരെ അപകടകരമാണ്. ഉള്ള കളിപോലും നിലയ്ക്കുന്നൊരു സ്ഥിതിയിലേക്ക് ഇത് പോകുന്നത് കായിക പ്രേമികള്‍ക്ക് അംഗീകരിക്കാന്‍ കഴിയില്ലെന്നും പന്ന്യൻ രവീന്ദ്രൻ വ്യക്തമാക്കി. ഈ വിഷയത്തെ രാഷ്ട്രീയമായി കാണാൻ ആ​ഗ്രഹിക്കുന്നില്ല. കായിക പ്രേമിയെന്ന നിലയിൽ അഭിപ്രായം മാത്രമാണ് പറഞ്ഞത്. കായികരംഗത്തെ പ്രോത്സാഹിപ്പിക്കേണ്ടവർ കായിക പ്രേമികളുടെ അവകാശത്തെ തടയാന്‍ ശ്രമിക്കരുതെന്ന് നേരത്തെ അദ്ദേഹം ഫേസ്ബുക്കിൽ പ്രതികരിച്ചിരുന്നു. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ