പൂരത്തിന് ദിവസങ്ങൾ മാത്രം; പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു
Paramekkavu Devidasan Elephant: പൂരം കൊടിയേറ്റിന് ശേഷമുള്ള പുറപ്പാട് എഴുന്നെള്ളിപ്പിന് തിടമ്പേറ്ററുള്ളത് ദേവീദാസൻ ആണ്.
തൃശ്ശൂർ: പൂരത്തിന് ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ പാറമേക്കാവ് ദേവസ്വത്തിൻറെ തിടമ്പാനകളിലൊന്നായ പാറമേക്കാവ് ദേവീദാസൻ ചരിഞ്ഞു. 60 വയസ്സായിരുന്നു. 21 വർഷം തൃശുർ പൂരം പാറമേക്കാവ് വിഭാഗത്തിൻറെ ആദ്യ 15 ആനകളിൽ ദേവീദാസനും പ്രധാനിയാണ്. കൊടിയേറ്റിന് ശേഷമുള്ള പൂരം പുറപ്പാട് എഴുന്നെള്ളിപ്പിന് തിടമ്പേറ്ററുള്ളത് ദേവീദാസൻ ആണ്.
തൃശൂർ പൂരവും, ആറാട്ടുപുഴയും നെന്മാറയും പഴയന്നൂരും തുടങ്ങി ഒട്ടുമിക്ക ഉത്സവങ്ങളിലും ദേവീദാസൻ നിത്യ സാനിധ്യമാണ്.എകദേശം ഒൻപതേ മുക്കാൽ അടിയാണ് ആനയുടെ ഉയരം. ഭംഗിയുള്ള വലിയ ചെവിയും, നീണ്ട കൊമ്പും ഉയര്‍ന്ന മസ്തകവും നിലത്തിഴയുന്ന തുമ്പിക്കൈയും ദേവീദാസൻറെ പ്രത്യേകതയായിരുന്നു.
ബീഹാറിയായ ദേവീദാസൻറെ യഥാർത്ഥ പേര് മോത്തി എന്നായിരുന്നു.കോഴിക്കോട്ടുള്ള ഒരു തടിമില്ല് ഉടമയാണ് സർക്കസ് കമ്പനിയിൽ നിന്നും മോത്തിയെ നാട്ടിലെത്തിച്ചത്, മില്ലിൽ അത്യാവശ്യം തടി പണികളുമായി നടന്ന ആന പിന്നീട് പാറമേക്കാവിലെത്തി.
പാറമേക്കാവ് ദേവസ്വത്തിൻറെ ആനക്ക് വേണ്ടിയുള്ള അന്വേഷണമാണ് തീരുരുള്ള സെയ്ദ് അലവിയിലേക്ക് എത്തിയത്. നടപടിക്രമങ്ങൾ പൂർത്തിയാക്കി 2001-ലാണ് ദേവീദാസനെ ദേവസ്വം നടക്കിരുത്തിയത്. കാലങ്ങൾ മാറിയപ്പോൾ ആന നല്ല ഒരു കൊമ്പനായി മാറിയിരുന്നു, പൊതുവേ ശാന്തനായ ആന തൻറെ പാപ്പാൻമാരോട് കൂടുതൽ സ്നേഹം കാണിക്കുന്ന കൂട്ടത്തിലായിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...