തിരുവനന്തപുരം: പെൺ സുഹൃത്ത് നൽകിയ ജ്യൂസ് കുടിച്ച യുവാവ് മരിച്ചു. പാറശ്ശാല മല്യങ്കര ജെ പി ഹൗസിൽ ജയരാജിന്‍റെ മകൻ ജിയോ എന്നറിയപ്പെടുന്ന ഷാരോൺ രാജ് ആണ് മരണമടഞ്ഞത്.  ഇയാൾക്ക് 23 വയസായിരുന്നു പ്രായം. (ജിയോ- 23) ആണ് മരിച്ചത്. മരിച്ച ഷാരോണ്‍ രാജ് നെയ്യൂര്‍ ക്രിസ്ത്യന്‍ കോളേജിലെ അവസാന വര്‍ഷ ബിഎസ്സി റോഡിയോളജി വിദ്യാര്‍ത്ഥിയാണ്.  ഷാരോണിന്റെത് കൊലപാതമാണെന്നാണ് വീട്ടുകാർ ആരോപിക്കുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: കോയമ്പത്തൂർ സ്ഫോടനക്കേസ്: കൂടുതൽ അറസ്റ്റ് ഇന്ന് ഉണ്ടായേക്കും; സ്‌ഫോടക വസ്തുക്കൾ വാങ്ങിയത് ഓൺലൈനായി


ഈ മാസം 14 നാണ് ഷാരോണ്‍ പെണ്‍സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിക്കുന്നത്. ഇതിനെ തുടർന്ന് ചികിത്സയിലിരിക്കെ 25 ന് ആരോഗ്യനില വഷളാവുകയും വെന്റിലേറ്ററിലിരിക്കെ ഹൃദയാഘാതമുണ്ടാകുകയും ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തെ തുടർന്ന് ആസിഡുപോലുള്ള എന്തോ ഷാരോണിന്റെ അകത്ത് ചെന്നതായി ഡോക്‌ടർമാർ സംശയം അറിയിച്ചിരുന്നു. ഷാരോണിന്റെ അന്തരീകാവയങ്ങൾ ദ്രവിച്ചു പോയതായും ഡോക്‌ടർമാർ പറഞ്ഞു.  സംഭവം നടന്ന ദിവസം രാവിലെ ഷാരോൺ രാജും സുഹൃത്ത് റെജിനും രാമവര്‍മ്മന്‍ ചിറയില്‍ താമസിക്കുന്ന പെൺകുട്ടിയുടെ വീട്ടിൽ എത്തിയിരുന്നു. സുഹൃത്ത് റെജിനെ പുറത്ത് നിറുത്തി ഷാരോൺ തനിച്ചാണ് വീടിന് ഉള്ളിൽ പോയത്. കുറച്ച് കഴിഞ്ഞ് വീടിന് പുറത്ത് വന്ന ഷാരോൺ പെൺകുട്ടി നൽകിയ പാനീയം കഴിച്ച ഉടൻ ഛർദ്ദിൽ അനുഭവപ്പെട്ടതായി റെജിനോട് പറയുകയും ശേഷം അവശനായതിനെ തുടർന്ന് തന്നെ വീട്ടിൽ എത്തിക്കാൻ റെജിനോട് ആവശ്യപ്പെടുകയുമായിരുന്നു. 


Also Read: നാഗ്-നാഗിനി പ്രണയത്തിനിടയിൽ മറ്റൊരു പാമ്പിന്റെ എൻട്രി, പിന്നെ സംഭവിച്ചത്..! വീഡിയോ വൈറൽ


അവശനായ ഷാരോൺ രാജിനെ വാഹനത്തിൽ കയറ്റി റെജിൻ മുര്യങ്കരയിലെ വീട്ടിൽ എത്തിക്കുകയും  ഉച്ചയ്ക്ക് ശേഷം ഷാരോണിന്‍റെ അമ്മ വീട്ടിൽ എത്തിയപ്പോൾ ഷാരോൺ ഛർദിച്ച് അവശനിലയിലായിരുന്നത് കാണുകയും ഉടൻതന്നെ ഷാരോണിനെ പാറശാല താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു. അവിടെ നിന്നും ഷാരോണിനെ മെഡിക്കല്‍ കോളേജിലേക്ക് അയച്ചു. മെഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനകളിൽ കാര്യമായ പ്രശ്നങ്ങൾ കണ്ടെത്താത്തതിനാല്‍ രാത്രിയോടെ ഷാരോണിനെ വീട്ടിലേക്ക് തിരിച്ചയക്കുകയും ചെയ്തു.  എന്നാല്‍ തൊട്ടടുത്ത ദിവസം ഷാരോണിന്റെ ആരോഗ്യം കൂടുതൽ വഷളാവുകയും വായ്ക്കുള്ളിൽ വ്രണങ്ങൾ രൂപപ്പെടുകയും വെള്ളമോ മരുന്നോ ഒന്നും കഴിക്കാൻ കഴിയാത്ത സ്ഥിതിയിൽ ആകുകയുമായിരുന്നു എന്നാണ് കുടുംബാംഗങ്ങൾ പറയുന്നത്. ഇഎന്‍ടിയെ കാണിച്ചെങ്കിലും കുറിച്ച് നല്‍കിയ മരുന്ന് പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലേക്ക് ഷാരോണിന്‍റെ നില ഗുരുതരമായി.  അതുനുശേഷം 17 ന് വീണ്ടും മെ‍ഡിക്കൽ കോളജ് ആശുപത്രിയിൽ നടത്തിയ പരിശോധനയിൽ വൃക്കകളുടെ പ്രവർത്തനം കുറയുന്നതായി കണ്ടെത്തുകയും അടുത്ത ദിവസങ്ങളിൽ പല ആന്തരികാവയവങ്ങളുടെയും പ്രവർത്തനം മോശമായി തുടങ്ങിയതായി കണ്ടെത്തുകയുമായിരുന്നു.  ഒൻപത് ദിവസത്തിനുള്ളിൽ മൂന്ന് തവണ ഷാരോണിനെ ഡയാലിസിസിന് വിധേയമാക്കിയതിനുശേഷം വെന്‍റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു.


Also Read: താലി ചാർത്തുന്നതിനിടയിൽ വധുവിന്റെ കുസൃതി... നാണിച്ചു ചമ്മി വരൻ..! വീഡിയോ വൈറൽ


ഇതിനിടെ ഷാരോണിന്റെ കുടുംബം പോലീസിനെ അറിയിച്ചതിനെ തുടർന്ന് മജിസ്ട്രേട്ട് ആശുപത്രിയിലെത്തി ഷാരോണിന്റെ മൊഴി രേഖപ്പെടുത്തിയിരുന്നു. ഒരു വർഷമായി പരിചയമുള്ള പെൺകുട്ടിയുടെ വീട്ടിൽ ചെന്നപ്പോൾ കഷായവും ജ്യൂസും കുടിച്ചതായി ഷാരോൺ ബന്ധുക്കളെ അറിയിച്ചിരുന്നു. ആസിഡ് പോലുള്ള എന്തോ അകത്ത് ചെന്നതായി ഡോക്ടർമാർ സ്ഥിരീകരിച്ചതായും ബന്ധുക്കൾ പറഞ്ഞു.   ശേഷം ആന്തരീകാവയവങ്ങള്‍ ദ്രവിച്ച് പോയതായും വെന്‍റിലേറ്ററിലിരിക്കെ ഹൃദയാഘാതം സംഭവിച്ചായിരുന്നു മരണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞതായും ബന്ധുക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.  ഇതിനിടയിൽ പെൺകുട്ടി വിളിച്ചതിനെ തുടർന്നാണ് ഷാരോൺരാജ് പെണ്‍കുട്ടിയുടെ വീട്ടിലേക്ക് പോയതെന്നും സൂചനയുണ്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ ഷാരോണിന്റെ മരണ കാരണം വ്യക്തമാകുകയുള്ളൂ. കാമുകിയായ പെണ്‍കുട്ടി വിളിച്ചതനുസരിച്ച് റെക്കോര്‍ഡ് വാങ്ങാനാണ് ഷാരോണ്‍ പെണ്‍കുട്ടിയുടെ വീട്ടില്‍ പോയതെന്നാണ് വീട്ടുകാര്‍ പറയുന്നത്. ഷാരോണും ആ പെൺകുട്ടിയും തമ്മിൽ പ്രണയത്തിലായിരുന്നുവെന്ന് ഷാരോണിന്റെ ജ്യേഷ്ഠന്‍ ഷിംനോ പറഞ്ഞു. എന്താണ് ശരിക്കും ഷാരോണിന് സംഭവിച്ചത് അറിയാനും സംഭവത്തിന്റെ ദുരൂഹത തെളിയുന്നതിനുമായി സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ഷാരോണിന്റെ അച്ഛൻ പാറശാല പോലീസിന് പരാതി നൽകിയിട്ടുണ്ട്. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.