Parvathy Thiruvothu: ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാൽ പല വിഗ്രഹങ്ങളും ഉടയും; സർക്കാരിനെതിരെ പാർവ്വതി
2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നിരുന്നു
കൊച്ചി: ജസ്റ്റിസ് ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്ത് വിട്ടാൽ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാർവ്വതി തിരുവോത്ത്. റിപ്പോർട്ട് നീട്ടിക്കൊണ്ടു പോകാനാണ് സർക്കാർ ശ്രമിക്കുന്നത്. റിപ്പോർട്ടിനായി ചിലപ്പോൾ അടുത്ത തിരഞ്ഞെടുപ്പ് വരെ കാത്തിരിക്കേണ്ടി വരും. സർക്കാർ സ്ത്രീ സൗഹൃദമാകുന്നത് തിരഞ്ഞെടുപ്പ് കാലത്ത് മാത്രമാണ്.
ചലച്ചിത്ര മേഖലയിൽ ആഭ്യന്തര പരാതിപരിഹാര സെൽ ഇല്ലാത്തത് വലിയ പ്രശ്നം തന്നെയാണ്. ഇത് പലരും മുതലെടുക്കുന്നു. തെറ്റായ കാര്യത്തിനെതിരെ സംസാരിച്ചാൽ ചിലപ്പോൾ സിനിമയിൽ അവസരം ഇല്ലാതാകുന്നതാണ് അവസ്ഥ.
2017 ൽ നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടർന്ന് മലയാള ചലച്ചിത്ര രംഗത്ത് സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ സംബന്ധിച്ച് ചർച്ചകൾ ഉയർന്നു വന്നിരുന്നു. ഇതേ തുടർന്നാണ് 2017 ജൂലൈയിൽ മുൻ ഹൈക്കോടതി ജഡ്ജി കെ ഹേമ അധ്യക്ഷയായി കമ്മിറ്റി രൂപീകരിച്ചത്. 2019 ഡിസംബർ 31-നാണ് കമ്മീഷൻ മുഖ്യമന്ത്രി പിണറായി വിജയന് 300 പേജുള്ള റിപ്പോർട്ട് സമർപ്പിച്ചത്.
ചലച്ചിത്ര രംഗത്തുനിന്നുള്ള നിരവധി പേരുമായി കമ്മിറ്റി അഭിമുഖം നടത്തി. നിരവധി വനിതാ അഭിനേതാക്കൾ അവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കണമെന്ന വ്യവസ്ഥയിൽ സിനിമാ സെറ്റുകളിൽ നേരിടേണ്ടി വന്ന പീഡനത്തിന്റെ കഥകൾ കമ്മീഷനോട് വിവരിച്ചതായും റിപ്പോർട്ടുകളുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.