Milma: പത്തനംതിട്ട ഡയറിയിൽ നിന്നും മിൽമാ ഉത്പ്പന്നങ്ങൾ ഇനി അന്താരാഷ്ട്ര മാർക്കറ്റിലേക്കും
പാൽ ഉത്പ്പാദനം എത്ര അധികമായാലും പാൽപ്പൊടിയായും മറ്റ് മൂല്യവർധിത ഉത്പ്പന്നങ്ങളായും മാറ്റി വിപണിയിലെത്തിക്കാൻ മിൽമയ്ക്ക് കഴിയുമെന്ന് മന്ത്രി ജെ ചിഞ്ചു റാണി.
പത്തനംതിട്ട: പത്തനംതിട്ട ഡയറിയിൽ നിന്നും മിൽമാ ഉത്പ്പന്നങ്ങൾ ഇനി അന്താരാഷ്ട്ര മാർക്കറ്റിലേക്കും ലഭ്യമാക്കും. മിൽമ ഉത്പ്പന്ന കയറ്റുമതിയുടെ ഔപചാരികമായ ഉദ്ഘാടന കർമ്മം സംസ്ഥാന ക്ഷീര - മൃഗസംരക്ഷണ വകുപ്പ് മന്ത്രി ചിഞ്ചു റാണി നിർവഹിച്ചു. മിൽമ തിരുവനന്തപുരം മേഘലയുടെ കീഴിൽ തട്ടയിൽ പ്രവർത്തിക്കുന്ന മിൽമാ ഡയറിയിലെ ഉത്പ്പന്നങ്ങലാണ് ഇനി അന്താരാഷ്ട്ര മാർക്കറ്റുകളിലും ലഭ്യമാവുക.
സിങ്കപ്പൂർ, ഓസ്ട്രേലിയ, യുകെ, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കാണ് ആദ്യ ഘട്ടത്തിൽ ഉത്പ്പന്നങ്ങൾ കയറ്റുമതി ചെയ്യുന്നത്. പ്രതിവർഷം 110 ടൺ നെയ്യെങ്കിലും കയറ്റുമതി ചെയ്യാനാണ് ലക്ഷ്യമിടുന്നത്. ഇതിലുടെ 12 കോടി രുപ വരുമാനം പ്രതീക്ഷിക്കുന്നുണ്ട്. പാൽ ഉത്പ്പാദനം എത്ര അധികമായാലും പാൽപ്പൊടിയായും മറ്റ് മൂല്യവർധിത ഉത്പ്പന്നങ്ങളായും മാറ്റി വിപണിയിലെത്തിക്കാൻ മിൽമയ്ക്ക് കഴിയുമെന്ന് പരിപാടിയുടെ ഉദ്ഘാടനം നിർവ്വഹിച്ചുകൊണ്ട് മന്ത്രി ജെ ചിഞ്ചു റാണി പറഞ്ഞു.
ഇന്ത്യയിൽ തന്നെ ഏറ്റവും ഗുണനിലവാരമുള്ള പാൽ മിൽമയുടേതാണെന്നും ജെ ചിഞ്ചു റാണി അഭിപ്രായപ്പെട്ടു. ചടങ്ങിൽ കോന്നി എംഎൽഎ അഡ്വ. കെ യു ജനീഷ് കുമാർ അദ്ധ്യക്ഷത വഹിച്ചു.
Tomato Price: തക്കാളി പഴേ തക്കാളിയല്ല..കാവലിനൊക്കെ ആളായി; 1 മൊബൈൽ വാങ്ങിയാൽ 2 കിലോ തക്കാളി ഫ്രീ
ഭോപ്പാല്‍: രാജ്യത്ത് തക്കാളി വാങ്ങിയാൽ വാങ്ങുന്നവന്റെ കൈ പൊള്ളുന്ന അവസ്ഥയാണ്. ആർക്കും പിടിതരാതെ തക്കാളി വില കുത്തനെ ഉയരാൻ തുടങ്ങിയിട്ട് നാള് കുറച്ചായി. വന്ന് വന്ന് തക്കാളിക്ക് കാവലൊരുക്കേണ്ട ഗതി വരെയെത്തി വ്യാപാരികൾക്ക്. യഥാർത്ഥത്തിൽ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഇന്ത്യക്കാരുടെ ഭക്ഷണ വിഭവങ്ങളെ പുളിപ്പിക്കാൻ തക്കാളി ഉപയോഗിക്കുന്നില്ലെന്നതാണ് സത്യം. വില കൂടിയതോടെ അകറ്റി നിർത്തുകയാണ് എല്ലാവരും തക്കാളിയെ. മാത്രമല്ല പല അടുക്കളകളിലും തക്കാളിക്ക് പകരക്കാരും എത്തി തുടങ്ങി. തക്കാളി ആളുകൾ വാങ്ങാതായതോടെ വ്യാപാരികളും പ്രതിസന്ധിയിൽ ആയി.
ഇതോടെ മധ്യപ്രദേശിലെ വ്യാപാരികൾ മികച്ച ഓഫറുകളും മുന്നോട്ട് വെക്കാൻ തുടങ്ങി. ആളുകൾക്ക് നിരസിക്കാന്‍ പറ്റാത്ത രീതിയിലെ ഓഫറുകളാണ് മൊബൈല്‍ ഫോണ്‍ കടകള്‍ അടക്കം മുന്നോട്ട് വയ്ക്കുന്നത്. സ്മാര്‍ട്ട്ഫോണ്‍ വാങ്ങുന്നവര്‍ക്ക് തക്കാളിയാണ് സൗജന്യമായി വാഗ്ദാനം ചെയ്യുന്നത്. അതായത് ഫോണിനൊപ്പം തോളോട് തോൾ ചേർന്നു നിൽക്കുകയാണ് തക്കാളിയുടെ ഡിമാൻഡും. മധ്യപ്രദേശിലെ അശോക് നഗറിലെ കച്ചവടക്കാരനായ അഭിഷേക് അഗര്‍വാള്‍ 2 കിലോ തക്കാളിയാണ് തന്റെ കടയിൽ നിന്നും മൊബൈൽ ഫോൺ വാങ്ങുന്നവർക്ക് സമ്മാനമായി നൽകുന്നത്.
കച്ചവടം മോശമായതിന് പിന്നാലെയാണ് ഇത്തരമൊരു ആശയം തോന്നിയതെന്നും എന്തായാലും തക്കാളി ഓഫര്‍ കച്ചവടത്തിന് സഹായിച്ചിട്ടുണ്ടെന്നുമാണ് അഭിഷേക് അഗര്‍വാള്‍ ദേശീയ മാധ്യമങ്ങളോട് പ്രതികരിക്കുന്നത്. എന്നാൽ ഉത്തർപ്രദേശിലെ സ്ഥിതി വിപരീതമാണ്. ഉത്തര്‍പ്രദേശില്‍ പല പച്ചക്കറി കടകളും ബൗണ്‍സര്‍മാരെ വയ്ക്കുന്ന സ്ഥിതിയിലേക്കും വിലക്കയറ്റം കൊണ്ടെത്തിച്ചു. വാരണാസിയിൽ പച്ചക്കറി കടയില്‍ വിലയുടെ പേരില്‍ വാക്കേറ്റം പതിവായതോടെ കടയുടമ ബൗണ്‍സറെ കടയുടെ സംരക്ഷണത്തിനായി മുന്നിൽ നിര്‍ത്തിയിരിക്കുകയാണ്. അജയ് ഫൌജി എന്നയാളാണ് വിലക്കയറ്റം നിയന്ത്രിക്കാൻ സാധിക്കാത്ത വിധത്തിൽ പോകുമ്പോള്‍ തന്റെ കടയ്ക്ക് സംരക്ഷണം നൽകുന്നിനായി അറ്റകൈ പ്രയോഗവുമായി എത്തിത്.
കടകളിലെത്തുന്ന ആളുകള്‍ ബഹളമുണ്ടാക്കുന്നതും തമ്മിൽ തർക്കിക്കുന്നതും പതിവായതിനെ തുടര്‍ന്നാണ് അജയ് ഫൌജി ഇത്തരമൊരു തീരുമാനത്തിലെത്തിയിരിക്കുന്നത് എന്നാണ് അദ്ദേഹത്തിന്റെ പ്രതികരണം. ബൗണ്‍സര്‍മാര്‍ എത്തിയതോടെ ഇത്തരം വാക്കേറ്റവും കയ്യേറ്റവും നിലച്ചതായും അജയ് പറയുന്നു. കിലോയ്ക്ക് 160 രൂപയ്ക്കാണ് ഇവിടെ തക്കാളി വില്‍ക്കുന്നത്. രാജ്യത്തിന്‍റെ പല ഭാഗങ്ങളിലും കൊള്ള വിലയ്ക്കാണ് തക്കാളി വില്‍ക്കുന്നത്. തക്കാളിയുടെ ശരാശരി വില നൂറ് കടന്ന് മുന്നോട്ട് പോയിട്ട് ദിനങ്ങൾ ആയി. ദില്ലിയില്‍ 127, ലക്നൌവില്‍ 147, ചെന്നൈയില്‍ 105, ദിബ്രുഗഡില്‍ 105 എന്നിങ്ങനെയാണ് തക്കാളി വില.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...