നഴ്സിങ് വിദ്യാർഥിനി അമ്മു സജീവിന്റെ മരണത്തിൽ അറസ്റ്റിലായ പ്രതികൾക്ക് ജാമ്യം നിഷേധിച്ച് പത്തനംതിട്ട ജുഡിഷ്യൽ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതി. പ്രതികളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. പൊലീസ് നാളെ കസ്റ്റഡി അപേക്ഷ നൽകും.


COMMERCIAL BREAK
SCROLL TO CONTINUE READING

അമ്മുവിന്റെ സഹവിദ്യാർഥിനികളായിരുന്ന കുണ്ടയം സ്വദേശി അലീന ദിലീപ്, ചങ്ങനാശ്ശേരി സ്വദേശി എ.ടി അക്ഷിത, കോട്ടയം അയർക്കുന്നം സ്വദേശി അഞ്ജന മധു എന്നിവരെയാണ് പൊലീസ് ഇന്ന് അറസ്റ്റു ചെയ്തത് കോടതിയിൽ ഹാജരാക്കിയത്. 


ആത്മഹത്യാ പ്രേരണാകുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. പ്രതികളെ കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ട് എന്നതിനാല്‍ റിമാന്‍ഡില്‍ വിടണമെന്ന് പൊലീസ് കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. ജാമ്യം നല്‍കിയാല്‍ അന്വേഷണം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്നും പൊലീസ് കോടതിയെ അറിയിച്ചു.


 Read Also: പെര്‍ത്തില്‍ ബാറ്റര്‍മാരുടെ കൂട്ടക്കുരുതി! ആദ്യ ദിനം വീണത് 17 വിക്കറ്റുകള്‍, സിറാജിന് 6 മെയ്ഡന്‍


കഴിഞ്ഞ വെള്ളിയാഴ്ചയാണ് അമ്മു സജീവ് മരിച്ചത്. ഹോസ്റ്റലിന് മുകളില്‍ നിന്ന് ചാടിയെന്നായിരുന്നു വീട്ടില്‍ അറിയിച്ചത്. തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകും വഴിയായിരുന്നു മരണം. തുടർന്ന് അമ്മുവിന്റെ സഹപാഠികളായ മൂന്ന് വിദ്യാർഥിനികൾക്കെതിരെ കുടുംബം ആരോപണങ്ങൾ ഉന്നയിച്ചു. 


മൂന്ന് സഹപാഠികളുടെ നിരന്തര മാനസിക പീഡനം മൂലമാണ് അമ്മു ജീവനൊടുക്കിയതെന്ന്  കുടുംബം മൊഴി നൽകി.  ഇവർ ക്ലാസിലും ഹോസ്റ്റൽ മുറിയിലും അമ്മുവിനെ ശല്യപ്പെടുത്തിയിരുന്നുവെന്നും അമ്മുവിന് ഇവരിൽ നിന്ന് കടുത്ത മാനസിക പീഡനം ഏൽക്കേണ്ടി വന്നിരുന്നുവെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്.


നിലവിൽ കേസിൽ അറസ്റ്റു ചെയ്ത സഹ വിദ്യാർത്ഥികൾക്കെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തുന്നതിൽ നിർണായകമായ ഒട്ടേറെ തെളിവുകളാണ് പോലീസിന് ലഭിച്ചിരിക്കുന്നത്. അമ്മുവിനെ പ്രതികൾ മാനസികമായി പീഡിപ്പിച്ചെന്ന  പിതാവിന്റെ മൊഴി, കോളേജിന്റെ ആഭ്യന്തര അന്വേഷണ റിപ്പോർട്ട്, തെറ്റുകൾ ഏറ്റുപറഞ്ഞു പെൺകുട്ടികൾ കോളേജിൽ നൽകിയ വിശദീകരണക്കുറിപ്പ്, അമ്മുവിന്റെ മുറിയിൽ നിന്ന് കണ്ടെത്തിയ 'ഐ ക്വിറ്റ്'  എന്നെഴുതിയ കുറിപ്പ്, മൊബൈൽ ഫോണിൽ നിന്ന് ലഭിച്ച തെളിവുകളും അടക്കമുള്ള ശക്തമായ റിപ്പോർട്ടാണ് പോലീസിന്റെ കയ്യിലുള്ളത്.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.