വയനാട് മെഡിക്കൽ കോളജിൽ ചികിത്സപ്പിഴവിനെ തുടർന്ന് രോഗി മരിച്ചുവെന്നാരോപിച്ച് മരിച്ചയാളുടെ ബന്ധുവിൻ്റെ ഒറ്റയാൾ പ്രതിഷേധം. ഈ മാസം ഒന്നിന് മരിച്ച കൊയിലേരി മടത്തുംപടി ബിജു വർഗീസിൻ്റെ ഭാര്യാ സഹോദരനാണ് മെഡിക്കൽ കോളേജിന്റെ ബോർഡിൽ ചുവന്ന മഷി അടിച്ച് പ്രതിഷേധിച്ചത്. ഇയാളെ പിന്നീട് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തു നീക്കി. ഈ മാസം ഒന്നാം തീയതിയാണ് കൊയിലേരി സ്വദേശി മടത്തുംപടി ബിജു വർഗീസ് തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് മരിച്ചത്.


COMMERCIAL BREAK
SCROLL TO CONTINUE READING

ആന്തരിക രക്തസ്രാവമുണ്ടായി മൂക്കിലൂടെയും വായിലൂടെയും രക്തം വന്ന നിലയിൽ ആശുപത്രിയിലെത്തിച്ചിട്ടും ഇതിൻ്റെ കാരണം കണ്ടെത്താനോ ചികിത്സ ലഭ്യമാക്കാനോ ഡ്യൂട്ടി ഡോക്ടർ ശ്രമിച്ചില്ല എന്നാണ് ആരോപണം. വിദഗ്ധ പരിശോധനകളൊന്നും നടത്താതെ അന്നനാളത്തിൽ ഉണ്ടായ മുറിവ് കാരണമാകാം രക്തം വന്നത് എന്ന നിഗമനത്തിൽ ഡ്യൂട്ടി ഡോക്‌ടർ ചികിത്സ വൈകിപ്പിച്ചു എന്നും കുടുംബം പറയുന്നു. കോഴിക്കോട് മെഡിക്കൽ കോളജിലെത്തിച്ചപ്പോഴേക്കും രോഗി മരിച്ചു. മുഖ്യമന്ത്രിക്കും ആരോഗ്യ മന്ത്രിക്കുമടക്കം പരാതി നൽകിയിട്ടും ഫലമില്ലാതായതോടെയാണ് ഭാര്യാ സഹോദരൻ ഷോബിൻ ജോണി വേറിട്ട പ്രതിഷേധവുമായെത്തിയത്. മെഡിക്കൽ കോളജ് എന്ന ബോർഡ് അനാവശ്യമാണ് ഈ ആശുപത്രിക്ക് എന്നാണ് കുടുംബത്തിൻ്റെ വാദം.


മാനന്തവാടി മെഡിക്കൽ കോളേജിലെ ചികിത്സപ്പിഴവിനെ കുറിച്ച ആരോപണങ്ങൾ അടുത്തിടെ ശക്തമായിരുന്നു. കഴിഞ്ഞ മാസം കാട്ടാനയാക്രമണത്തിൽ മരിച്ച പാക്കം സ്വദേശി പോളിന്റെ കുടുംബവും കടുവയുടെ ആക്രമണത്തിൽ മരിച്ച പുതുശ്ശേരിക്കടവ് തോമസിൻ്റെ കുടുംബവും മെഡിക്കൽ കോളജിനെതിരെ ഇതേ ആരോപണമുന്നയിച്ചിരുന്നു.



 

 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.