എന്‍റെ പേഴ്സ് കളഞ്ഞു പോയി...കിട്ടുന്നവർ ദയവായി എന്നെ ബന്ധപ്പെടണം....ഫേസ്ബുക്കിലെ ഈ പോസ്റ്റ് പത്തനംതിട്ടയിലെ മുൻ കലക്ടറും ഇപ്പോഴത്തെ സഹകരണ രജിസ്ട്രാറുമായ പി ബി നൂഹ് ഐഎഎസിന്‍റേതാണ്. സമൂഹ മാധ്യമങ്ങളിൽ വലിയ ആരാധകരുള്ള ഉദ്യോഗസ്ഥനാണ് പി ബി നൂഹ്.  മേയ് മൂന്നിന് രാത്രിയാണ് പേഴ്സ് നഷ്ടമായതെന്ന് നൂഹ് ഫേസ്ബുക്ക് പോസ്റ്റിൽ സൂചിപ്പിക്കുന്നു. മൂവാറ്റുപുഴയിലെ ഗ്രാൻഡ് സെന്റർ മാളിലെ കാർണിവൽ സിനിമാ ഹാളിൽ വച്ചാണ് പേഴ്സ് നഷ്ടമായതെന്നും നൂഹ് പോസ്റ്റിൽ പറയുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

മേയ് മൂന്നിന് രാത്രി 11.15 നുള്ള കെജിഎഫ് ചാപ്റ്റർ ടൂ എന്ന ചിത്രത്തിനാണ് പി ബി നൂഹ് ടിക്കറ്റ് എടുത്തത്. അഞ്ച് പേർ സിനിമ കാണാൻ പോയിട്ടുണ്ട്. സിനിമ ടിക്കറ്റ് ഉൾപ്പെടെ നൂഹ് പോസ്റ്റിൽ പങ്കുവച്ചിട്ടുണ്ട്. ടോമി ഹിൽഫിഗർ എന്ന ബ്രാൻഡിന്‍റെ വാലറ്റാണ് പി ബി നൂഹിന് നഷ്ടമായത്. വിവരം പൊലീസിൽ അറിയിച്ചിട്ടുണ്ടെന്നും നൂഹ് പോസ്റ്റിലൂടെ പറയുന്നു. ആർക്കെങ്കിലും തന്നെ സഹായിക്കാൻ സാധിച്ചാൽ തന്‍റെ ഫേസ്ബുക്ക് അക്കൗണ്ടിലേക്ക് ആ വിവരം മെസേജ് ആയി അയയ്ക്കണമെന്നും നൂഹ് അഭ്യർഥിക്കുന്നു. പേരും നമ്പറും മാത്രം മെസേജ് ചെയ്താൽ മതിയെന്നും താൻ തിരികെ ബന്ധപ്പെട്ടുകൊള്ളാമെന്നുമാണ് നൂഹ് അറിയിച്ചിരിക്കുന്നത്.



പത്തനംതിട്ട ജില്ലാ കലക്ടറായിരുന്നപ്പോഴാണ് പി ബി നൂഹ് മാധ്യമങ്ങളിലും ജനങ്ങളുടെ ഇടയിലും ഏറ്റവും അധികം സ്ഥാനം പിടിച്ചത്. പ്രളയം മുക്കിയ പത്തനംതിട്ടയെ കരകയറ്റാൻ മുന്നിൽ നിന്ന് നയിച്ചത് പി ബി നൂഹാണ്. പ്രളയം മാറിയപ്പോൾ കോവിഡ് വന്നു. കോവിഡ് കാലത്ത് നൂഹ് സ്വീകരിച്ച നടപടികളും ക്വാറന്റീൻ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നടപ്പിലാക്കിയ പല രീതികളും അന്ന് കേരളം കടന്നും ചർച്ചയായി. പത്തംതിട്ടക്കാരുടെ മനസ്സിൽ ഇടം നേടിയ ജില്ലാ കലക്ടറായിരുന്ന നൂഹിന് ഏറ്റവും കൂടുതൽ ആരാധകർ സമൂഹ മാധ്യമങ്ങളിലുണ്ടാകുന്നതും ഈ കാലത്തിലാണ്.


കോവിഡ് കാലത്ത് പി ബി നൂഹ് ഫേസ്ബുക്കിലൂടെ നേരിട്ട് നടത്തുന്ന ലൈവ് വീഡിയോകൾ തൽസമയം കാണാൻ അരലക്ഷം പേർ വരെ ഒരേ സമയം വന്നിരുന്നു. അണക്കെട്ടുകളാൽ സമ്പന്നമായ പത്തനംതിട്ടയിലെ കലക്ടറുടെ പേജിൽ ആലപ്പുഴക്കാർക്കും പ്രത്യേക താൽപര്യം ഉണ്ടായിരുന്നു. അണക്കെട്ടുക്കൾ തുറക്കുന്ന കാര്യങ്ങൾ ഉൾപ്പെടെയുള്ള എല്ലാ വിവരങ്ങളും തന്‍റെ ഫേസ്ബുക്ക് പേജിലൂടെ നൂഹ് കൃത്യമായി ജനങ്ങളെ അറിയിച്ചിരുന്നു. കുട്ടനാട്ടുകാർക്ക് ഉൾപ്പെടെ ഇത് ഏറെ പ്രയോജനം ചെയ്തു.


പി ബി നൂഹിന്‍റെ മൂത്ത സഹോദരൻ പി ബി സലീമും ഐഎഎസ് ഉദ്യോഗസ്ഥനാണ്. കോഴിക്കോട് കലക്ടറായിരുന്നപ്പോൾ പി ബി സലീമും വാർത്തകളിൽ ഇടംപിടിച്ചിരുന്നു. ബംഗാളിലാണ് ഇപ്പോൾ പി ബി സലീം സേവനം ചെയ്യുന്നത്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.