തിരുവനന്തപുരം: ആത്മാഭിമാനം ഉണ്ടെങ്കിൽ ജോസ് കെ മാണി (Jose K Mani) എൽഡിഎഫ് വിടണമെന്ന് കേരള ജനപക്ഷം നേതാവ് പിസി ജോർജ്. നിയമസഭയിലെ കയ്യാങ്കളിക്കേസുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ കെഎം മാണി അഴിമതിക്കാരനായിരുന്നെന്ന് വാദിച്ച പശ്ചാത്തലത്തിലാണ് പിസി ജോർജിന്റെ (PC George) പ്രതികരണം.


COMMERCIAL BREAK
SCROLL TO CONTINUE READING

കെഎം മാണി അഴിമതിക്കാരനാണെന്നാണ് ഇടതുമുന്നണിയുടെ എല്ലാക്കാലത്തെയും നിലപാട്. പിതാവിനെപ്പറ്റി വൃത്തികേട് പറയുന്ന മുന്നണിയിൽ പോയി ജോസ് കെ മാണി ചേർന്നത് തന്നെ അപമാനകരമാണ്. കെഎം മാണി (KM Mani) അഴിമതിക്കാരനാണെന്ന് സുപ്രീംകോടതിയിൽ പറഞ്ഞ സിപിഎമ്മിനൊപ്പം ഇനി നിൽക്കില്ലെന്നാണ് ജോസ് കെ മാണി തീരുമാനിക്കേണ്ടത്. അതിനുള്ള ധാർമ്മിക ഉത്തരവാദിത്തം ജോസ് കെ മാണിക്ക് ഉണ്ടെന്നും പിസി ജോർജ് പറഞ്ഞു.


ALSO READ: നിയസഭാ കയ്യാങ്കളിക്കേസ് പിൻവലിക്കാൻ കഴിയില്ലെന്ന് Supreme Court


കെഎം മാണിയോട് സ്നേഹമുള്ള കേരള കോൺ​ഗ്രസ് എം (Kerala congress) പ്രവർത്തകരെങ്കിലും ഇടതുപക്ഷത്തിനുള്ള പിന്തുണ പിൻവലിക്കാൻ തയ്യാറാകണം. അല്ലാത്തപക്ഷം കെഎം മാണി അഴിമതിക്കാരനാണെന്ന് ജോസ് കെ മാണി സമ്മതിക്കുകയാണെന്നും പിസി ജോർജ് പ്രതികരിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.