PC George: കൊച്ചി മുതൽ തുടങ്ങിയ സംഭവങ്ങൾ, ഒടുവിൽ റിമാൻഡ്, നാടകീയ രംഗങ്ങൾ ഇങ്ങനെ
വെണ്ണല പ്രസംഗത്തിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും തിരുവനന്തപുരം സംഭവത്തിൽ അറസ്റ്റിന് കോടതി ഉത്തരവിട്ടിരുന്നു
തിരുവനന്തപുരം: മതവിദ്വേഷ പ്രസംഗത്തിൽ പി.സി ജോർജിനെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഇന്നലെയും ഇന്നുമായി നടന്നത് നാടകീയ രംഗങ്ങൾ. വ്യാഴാഴ്ച പുലർച്ചെ 12.30-ന് ആരംഭിച്ച നടപടികൾ പൂർത്തിയാവുന്നത് പകൽ ഒൻപത് മണിയോടെ. തിരുവനന്തപുരത്തെ വിദ്വേഷ പ്രസംഗവുമായി ബന്ധപ്പെട്ട് ജാമ്യം റദ്ദാക്കിയതിനെ തുടർന്ന് ഇന്നലെയാണ് പിസി ജോർജിൻറെ അറസ്റ്റ് രേഖപ്പെടുത്തുന്നത്.
അതിനിടയിൽ വെണ്ണലയിൽ നടത്തിയ പ്രസംഗം വിവാദമാവുകയും പോലീസ് കേസ് എടുക്കുകയും ചെയ്തു. വെണ്ണല പ്രസംഗത്തിൽ സ്റ്റേഷൻ ജാമ്യം ലഭിച്ചെങ്കിലും തിരുവനന്തപുരം സംഭവത്തിൽ അറസ്റ്റിന് കോടതി ഉത്തരവിട്ടിരുന്നു. തുടർന്ന് അർധരാത്രിയോടെ തിരുവനന്തപുരത്തെത്തിച്ച പിസിയെ എ.ആർ.ക്യാമ്പിൽ നിന്ന് വൈദ്യ പരിശോധനയ്ക്ക് ഹാജരാക്കി.
രാവിലെയോടെ വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കൊച്ചി മുതൽ തിരുവനന്തപുരം വരെ
മെയ് 27 പുലർച്ചെ 12:55 AM - പി സി ജോർജിനെ പൊലീസ് സംഘം കൊച്ചിയിൽ നിന്നും തിരുവനന്തപുരത്ത് എത്തിക്കുന്നു
പുലർച്ചെ O1:00 AM - തിരുവനന്തപുരത്ത് എത്തിച്ച പിസിയെ കർശന സുരക്ഷാ സംവിധാനങ്ങളോടെ നന്ദാവനം എ.ആർ. ക്യാമ്പിലേക്ക് മാറ്റുന്നു.
പുലർച്ചെ 2:00 AM - അടുത്ത നീക്കങ്ങൾ എന്താണെന്നറിയാനുള്ള അന്വേഷണത്തിൽ മാധ്യമ പ്രവർത്തകർ ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി സംസാരിക്കുന്നു
പുലർച്ചെ 3:00 AM - രാവിലെ 7 മണിയോടെ ജോർജിനെ കോടതിയിൽ ഹാജരാക്കാൻ നിർദേശം വന്നു.
രാവിലെ 7:O0 AM - തിരുവനന്തപുരം ജനറൽ ആശുപത്രിയിലേക്ക് പി സി ജോർജിനെയും കൊണ്ട് പൊലീസ് സംഘം വൈദ്യപരിശോധനയ്ക്കായി പോകുന്നു
രാവിലെ 7:30 AM - ഡോക്ടർക്ക് മുമ്പാകെ പിസി ജോർജിനെ ഹാജരാക്കുന്നു. കൊവിഡ് നെഗറ്റീവ് ആണെന്നുള്ള സർട്ടിഫിക്കറ്റ് ഉൾപ്പെടെ നൽകിക്കൊണ്ട് മറ്റ് ആരോഗ്യപ്രശ്നങ്ങൾ ഇല്ലെന്ന് ഉറപ്പു വരുത്തുന്നു.
രാവിലെ 7:45 AM - വൈദ്യ പരിശോധനയ്ക്കുശേഷം വഞ്ചിയൂർ ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റിന് മുൻപിൽ പിസി ജോർജിനെ ഹാജരാക്കുന്നു
രാവിലെ 8:00 AM - ജോർജിനോട് വിശദമായി കാര്യങ്ങൾ ചോദിച്ച് കോടതി, പോലീസുകാർ മർദ്ദിക്കുമെന്ന് ഭയമുണ്ടോ എന്നും ചോദ്യം
രാവിലെ 8:00 AM - മജിസ്ട്രേറ്റിന് മുന്നിൽ പറയാനുള്ളത് പറഞ്ഞ് ജോർജ്
രാവിലെ 8:10 AM - പിസി ജോർജ് മാധ്യമങ്ങളോട് പ്രതികരിക്കുന്നു
രാവിലെ 8:15 AM - മതവിദ്വേഷ പ്രസംഗ കേസിൽ പി സി ജോർജിനെ തിരുവനന്തപുരം കോടതി റിമാൻഡ് ചെയ്തു.
രാവിലെ 11:30 AM - ജാമ്യാപേക്ഷ പരിഗണിക്കുന്നത് വൈകുമെന്ന് കോടതി
രാവിലെ 11:32 AM - നാല്പത് കേസുകൾ ലിസ്റ്റ് ചെയ്തിട്ടുണ്ടെന്നും കോടതി
രാവിലെ 11:35 AM - പി.സി ജോർജിനെ 592 മത് റിമാൻഡ് പ്രതിയാക്കിയെന്നുള്ള അറിയിപ്പ് പുറത്ത് വന്നു
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...