തിരുവനന്തപുരം: വിദ്വേഷ പ്രസം​ഗ കേസിൽ പിസി ജോർജ് ഇന്ന് (മെയ് 29) ചോദ്യം ചെയ്യലിന് ഹാജരാകില്ല. ആരോ​ഗ്യ പ്രശ്നങ്ങൾ ഉണ്ടെന്ന് ചൂണ്ടികാട്ടിയാണ് പിസി ജോർജ് ഹാജരാകാൻ കഴിയില്ലെന്ന് അറിയിച്ചത്. രാവിലെ 11 മണിക്ക് ഫോർട്ട് അസിസ്റ്റന്‍റ് കമ്മീഷണർ ഓഫീസിൽ ഹാജരാകാനായിരുന്നു നിർദേശം. എന്നാൽ ചോദ്യം ചെയ്യൽ മറ്റൊരു ദിവസത്തേക്ക് മാറ്റണമെന്ന് ജോർജ് ആവശ്യപ്പെടുകയായിരുന്നു. ചോദ്യം ചെയ്യൽ മാറ്റി വയിക്കുന്നത് സംബന്ദിച്ച് അന്തിമ തീരുമാനമായിട്ടില്ല. 


COMMERCIAL BREAK
SCROLL TO CONTINUE READING

കോടതി നിർദ്ദേശപ്രകാരം ഹാജരാകണമെന്നായിരുന്നു പോലീസ് അയച്ച നോട്ടീസിൽ. ആരോ​ഗ്യ പ്രശ്നങ്ങൾ മൂലം ഹാജരാകാൻ സാധിക്കില്ലെന്ന് അറിയിച്ചതോടെ പോലീസ് വീണ്ടും നോട്ടീസ് നൽകി. മൊഴി നൽകാൻ ഹാജരാകാതിരിക്കുന്നത് കോടതിയുടെ ജാമ്യവ്യവസ്ഥകളുടെ ലംഘനമായി കാണേണ്ടി വരുമെന്ന് ഫോർട്ട് അസി. കമ്മീഷണർ നൽകിയ നോട്ടീസിൽ വ്യക്തമാക്കി. ആരോഗ്യപരിശോധനയ്ക്ക് വേണ്ടി തനിക്ക് ഡോക്ടറെ കാണാനുണ്ടെന്നും അതിനാൽ ഞായറാഴ്ച കഴിഞ്ഞുള്ള ഏതെങ്കിലും ദിവസം പോലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ചോദ്യം ചെയ്യലിന് ഹാജരാവാം എന്നുമാണ് പിസി ജോർജ് മറുപടി നൽകിയത്. 


Also Read: പിസി ജോർജിനോട് സ്റ്റേഷനിൽ ഹാജരാകാൻ നിർദേശം; തൃക്കാക്കര പ്രചാരണം അനിശ്ചിതത്വത്തിൽ


അതേസമയം ഇന്ന് തൃക്കാക്കര ഉപതിരഞ്ഞെടുപ്പ് പ്രചാരണത്തിന് പിസി ജോർജ് എത്തുമെന്നാണ് വിവരം. വെണ്ണല ക്ഷേത്രത്തിലെ സ്വീകരണത്തിലും അദ്ദേഹം പങ്കെടുക്കുമെന്നാണ് റിപ്പോർട്ട്. എന്നാൽ പോലീസിൻ്റെ നോട്ടീസ് അവഗണിച്ച് ജോർജ് പ്രചാരണത്തിൽ പങ്കെടുക്കാൻ പോയാൽ അത് ചൂണ്ടിക്കാട്ടി അദ്ദേഹത്തിൻ്റെ ജാമ്യം റദ്ദാക്കാനും പോലീസ് നടപടി സ്വീകരിച്ചേക്കാം. 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.