തിരുവനന്തപുരം:  50 വയസ്സിന് മുകളിലുള്ള പൊലീസുകാരെ ഫീൽഡ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കരുതെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ.  ഇനി 50 വയസിൽ താഴെയാണെങ്കിലും എന്തെങ്കിലും അസുഖമുള്ളവരെ ഫീൽഡ് ഡ്യൂട്ടിയ്ക്ക് ഉപയോഗിക്കരുതെന്നും ഡിജിപി നിർദ്ദേശിച്ചിട്ടുണ്ട്.    


COMMERCIAL BREAK
SCROLL TO CONTINUE READING

കോറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന പോലീസുകാര്‍ വലിയ പ്രതിസന്ധികൾ നേരിടുന്ന ഈ സാഹചര്യത്തിലാണ് ഡിജിപി ഇപ്രകാരമൊരു സർക്കുലർ പുറത്തിറക്കിയത്.  


Also read: സംസ്ഥാനത്ത് ഇതാദ്യം; പൊലീസ് ഉദ്യോഗസ്ഥൻ കോറോണ ബാധിച്ച് മരണമടഞ്ഞു 


50 വയസിന് മുകളിലുള്ളവരെ കോറോണ (Covid19) ഫീല്‍ഡ് ഡ്യൂട്ടിക്കോ ക്രമസമാധാന പാലനത്തിന്റെ ഭാഗമായോ വാഹനങ്ങള്‍ പരിശോധിക്കുന്നതിനോ നിയോഗിക്കാന്‍ പാടില്ലെന്നും നിർദ്ദേശത്തിൽ പറയുന്നുണ്ട്.  മാത്രമല്ല അഥവാ 50 വയസിന് താഴെയുള്ളവരെ നിയോഗിക്കുകയാണെങ്കില്‍ അവർക്ക് ഗുരുതരമായ മറ്റ് അസുഖങ്ങളൊന്നും ഇല്ലെന്ന് ഉറപ്പാക്കണമെന്നും നിർദ്ദേശത്തിൽ വ്യക്തമാക്കുന്നുണ്ട്. 


കൂടാതെ ഡ്യൂട്ടിയ്ക്ക് വരുന്ന പൊലീസുകാർ ഡ്യൂട്ടിസമയത്തും അതുകഴിഞ്ഞ് വീട്ടിലെത്തുമ്പോഴും ആരോഗ്യവകുപ്പിന്റെ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അവരുടെ . കുടുംബാംഗങ്ങളും ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്നും അറിയിച്ചിട്ടുണ്ട്.  ഇതിനിടയിൽ ഒരു പൊലീസ് ഉദ്യോഗസ്ഥന് കോറോണ ബാധിച്ചതിനെ തുടർന്ന് കേരള പൊലീസ് ആസ്ഥാനം അടച്ചു.  


രോഗം സ്ഥിരീകരിച്ചത് റിസപ്ഷനിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥനാണ്.  ശുചീകരണ പ്രവർത്തനങ്ങൾക്ക് ശേഷം രണ്ടു ദിവസം കഴിഞ്ഞ് പൊലീസ് ആസ്ഥാനം തുറക്കും.  അവധി ദിനങ്ങൾ ആയതിനാൽ പൊലീസിന്റെ പ്രവർത്തനത്തെയൊന്നും ബാധിക്കില്ലയെന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.