`നീ ചന്തയാണെങ്കില്‍ ഞാന്‍ `പത്ത് ചന്തയാ....` തന്നെ കൂവിയ സ്വന്തം നാട്ടുകാരോട് പി.സി ജോര്‍ജ്ജ്
പൂഞ്ഞാറുകാരുടെ പ്രിയപ്പെട്ട പിസിയെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍!! നീ ചന്തയാണെങ്കില്‍ ഞാന്‍ `പത്ത് ചന്തയെന്ന്‍` പി.സി ജോര്‍ജ്ജ്...
ഈരാറ്റുപേട്ട: പൂഞ്ഞാറുകാരുടെ പ്രിയപ്പെട്ട പിസിയെ കൂവി വരവേറ്റ് സ്വന്തം നാട്ടുകാര്‍!! നീ ചന്തയാണെങ്കില്‍ ഞാന്‍ "പത്ത് ചന്തയെന്ന്‍" പി.സി ജോര്‍ജ്ജ്...
ഈരാറ്റുപേട്ട ചേന്നാട്ട് കവലയില്‍ വോളിബോള്‍ ടൂര്‍ണ്ണമെന്‍റ് ഉത്ഘാടന വേദിയായിരുന്നു സംഭവം.
പ്രതീക്ഷിച്ചതില്‍നിന്നും വിപരീതമായി പ്രിയപ്പെട്ട നേതാവിനെ കൂവി വരവേറ്റു നാട്ടുകാര്‍. ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനത്തിനായി പി സി ജോര്‍ജ് സംസാരിച്ച് തുടങ്ങിയപ്പോള്‍ തന്നെ കളികാണാനെത്തിയ നാട്ടുകാര്‍ കൂവല്‍ ആരംഭിച്ചു.
എന്നാല്‍ പിസിയും വിട്ടില്ല. "നീ ചന്തയാണെങ്കില്‍ "പത്ത് ചന്തയാ ഞാന്‍". മനസിലായോ... നിന്നേക്കാള്‍ കൂടിയ ചന്ത... നിന്നെയൊക്കെ കണ്ട് പേടിച്ച് പോകുന്നവനല്ല ഞാന്‍... ഈ കരയില്‍ വളര്‍ന്നവനാ ഞാന്‍.... മനസിലായില്ലേ... നീ കൂവിയാല്‍ പത്തായിട്ട് കൂവാന്‍ എനിക്കാവും." പിസി പറഞ്ഞു.
നാട്ടുകാരുടെ കൂവലിനിടെ പിസി ജോര്‍ജ്ജിന് പലപ്പോഴും സംസാരിക്കാന്‍ കഴിയാതെ വന്നു. അതോടെ പിസി ജോര്‍ജ്ജ് നാട്ടുകാര്‍ക്ക് നേരെ തിരിയുകയായിരുന്നു. നിയൊക്കെ ചന്തയാണെങ്കില്‍ ഞാന്‍ പത്ത് ചന്തയാണ്. എന്നെ കൂവിത്തോല്‍പ്പിക്കാമെന്ന് ഒരുത്തനും കരുതേണ്ടെന്നും നാട്ടുകാരെ പിസി ജോര്‍ജ് ഇടയ്ക്കിടെ ഓര്‍മ്മിപ്പിച്ചെങ്കിലും ഒടുവില്‍ പിസി ജോര്‍ജ്ജിന് സ്വന്തം നാട്ടുകാരുടെ മുന്നില്‍ മുട്ട് മടക്കേണ്ടിവന്നു.
എന്നാല്‍ നാട്ടുകാരുടെ കൂവലിന് അതേ നാണയത്തില്‍ തന്നെ പിസി ജോര്‍ജ്ജ് മറുപടി നല്‍കി. "ഇതാണോ കൂവല്‍? ഇങ്ങനാണോ കൂവുന്നത്? നീയൊക്കെ ഇത് മനസിവച്ചേച്ചാ മതി... പോടാ അവിടുന്ന്. മാര്യാദ വേണം... ഈ നാട്ടില്‍ ജനിച്ചവനാ ഞാന്‍. ഈ കവലയില്‍ വളര്‍ന്നവനാ ഞാന്‍. നിന്നെയാക്കെ പോലെ ചന്തയായിട്ട് വളര്‍ന്നവനാ ഞാന്‍. നീ ചന്തയാണെങ്കില്‍ പത്ത് ചന്തയാ ഞാന്‍. മനസിലായോ... നിന്നെക്കാള്‍ കൂടിയ ചന്ത. നിന്നെയൊക്കെ കണ്ട് പേടിച്ച് പോകുന്നവനല്ല ഞാന്‍. ഈ കരയില്‍ വളര്‍ന്നവനാ ഞാന്‍. മനസിലായില്ലേ... നീ കൂവിയാല്‍ പത്തായിട്ട് കൂവാന്‍ എനിക്കാവും. വൃത്തികെട്ടവമ്മാര്‍.. കൂവിയാ ഞാനും കൂവും. മര്യാദ വേണ്ടേ ആള്‍ക്കാര്‍ക്ക്.... കൂവി കഴിഞ്ഞാല്‍ ഈ കളി ഉദ്ഘാടനം ചെയ്തതായി ഞാന്‍ പ്രഖ്യാപിക്കുന്നു." കൂവലില്‍ തളര്‍ന്ന പിസി ജോര്‍ജ്ജ് ഒടുവില്‍ ടൂര്‍ണ്ണമെന്‍റ് ഉദ്ഘാടനം ചെയ്തതായി പ്രഖ്യാപിച്ച് രക്ഷപ്പെടുകയായിരുന്നു.
മാണി ഗ്രൂപ്പില്‍നിന്നും പുറത്തിറങ്ങിയ പിസിയെ നാട്ടുകര്‍ കൈവിട്ടിരുന്നില്ല. പൂഞ്ഞാറില്‍ സ്വതന്ത്രനായി മത്സരിച്ച അദ്ദേഹം വിജയിക്കുകയും ചെയ്തു. എന്നാല്‍ അടുത്തിടെ അദ്ദേഹം നടത്തുന്ന രാഷ്ട്രീയ നീക്കങ്ങള്‍ നാട്ടുകാര്‍ക്കും അത്ര പിടിക്കുന്നില്ല എന്ന് വേണം കരുതാന്‍. കൂടാതെ, യുഡിഎഫില്‍ കടന്നുകൂടാനുള്ള പിസിയുടെ നീക്കം ഫലം കാണാത്തതും തിരിച്ചടിയായിരുന്നു.