കൊച്ചി: പെരിയ ഇരട്ടക്കൊലക്കേസിൽ വാദം പൂർത്തിയായി. പ്രതികൾക്കുള്ള ശിക്ഷ എറണാകുളം സിബിഐ പ്രത്യേക കോടതി ഇന്ന് 12.15ന് വിധിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

ശിക്ഷയിൽ പരമാവധി ഇളവ് നൽകണമെന്ന് പ്രതിഭാ​ഗം വാദിച്ചു. കുറ്റകൃത്യം അപൂർവങ്ങളിൽ അപൂർവമല്ലെന്നും പ്രതിഭാ​ഗം നിലപാടെടുത്തു. 


പലസാക്ഷി മൊഴികളിലും വൈരുധ്യം. പ്രതികൾ സ്ഥിരം കുറ്റവാളികളല്ലെന്നും മാനസാന്തരത്തിന് സാധ്യതയുണ്ടെന്നും പ്രതിഭാ​ഗം കോടതിയിൽ വാദിച്ചു.


Read Also: രണ്ട് ബാങ്കുകളിലായി ഒരു കോടി രൂപയുടെ ബാധ്യത; വയനാട് ഡിസിസി ട്രഷററുടേയും മകന്റെയും മരണത്തിൽ ദുരൂഹത തുടരുന്നു


ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ ശിക്ഷ പ്രഖ്യാപിക്കാൻ പോകുന്നത്. 20 മാസത്തോളം നീണ്ട വിചാരണയാണ് പെരിയ കേസിൽ നടന്നത്. 


2019 ഫെബ്രുവരി 17നാണ് കേരളത്തെ നടുക്കിയ പെരിയ ഇരട്ടക്കൊലപാതകം നടന്നത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ പെരിയ കല്യോട്ടെ ശരത്ലാലിനെയും (23) കൃപേഷിനെയും (19) രാഷ്ട്രീയ വൈരാഗ്യംമൂലം വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തുടക്കത്തിൽ പൊലീസും പിന്നീട് ക്രൈംബ്രാഞ്ചും അന്വേഷിച്ച കേസ് ഹൈക്കോടതി നിർദേശപ്രകാരം സിബിഐ ഏറ്റെടുക്കുകയായിരുന്നു. 


കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 


കേസിൽ ഒന്ന് മുതല്‍ 8 വരെയുള്ള പ്രതികൾ കുറ്റക്കാരെന്ന് കോടതി കണ്ടെത്തി. 10 പ്രതികളെ വെറുതെവിടുകയും ചെയ്തു. മുൻ എംഎൽഎ കെ വി കുഞ്ഞിരാമനെതിരെ കൊലക്കുറ്റം തെളിഞ്ഞിട്ടുണ്ട്. ഒന്നു മുതൽ 8 വരെ പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയത്. സിപിഎം മുൻ ബ്രാഞ്ച് സെക്രട്ടറി എം പീതാംബരനാണ് കേസിൽ ഒന്നാം പ്രതി.


എ പീതാംബരൻ, സജി സി ജോർജ്, കെ അനിൽകുമാർ, ജിജിൻ, ആർ ശ്രീരാഗ്, എ അശ്വിൻ, സുബീഷ്, എ മുരളി, ടി രഞ്ജിത്ത്, കെ മണികണ്ഠൻ, എ സുരേന്ദ്രൻ, കെ വി കുഞ്ഞിരാമൻ, രാഘവൻ വെളുത്തോളി, കെ വി ഭാസ്കരൻ എന്നിവരാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ശിക്ഷിക്കപ്പെട്ട 14 പേരിൽ ആറ് പേർ സിപിഎമ്മിന്റെ പ്രധാന  നേതാക്കളാണ്.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.