കൊച്ചി:  പെരിയ ഇരട്ടക്കൊലപാതക കേസിൽ വിധി പകർപ്പ് കിട്ടിയശേഷം കൂടുതൽ കാര്യങ്ങൾ പരിശോധിച്ച് അപ്പീൽ പോകുന്ന കാര്യം ആലോചിക്കുമെന്ന് പബ്ലിക് പ്രോസിക്യൂട്ടർ വൈ ബോബി ജോസഫും കൃപേഷിന്റെയും ശരത് ലാലിന്റെയും അഭിഭാഷകനായ കെ പത്മനാഭനും പ്രതികരിച്ചു. 


COMMERCIAL BREAK
SCROLL TO CONTINUE READING

കുറ്റവാളികളാണെന്ന് കണ്ടെത്തിയ പ്രതികള്‍ക്കെല്ലാം തക്കതായ ശിക്ഷയാണ് ലഭിച്ചത്. അപൂര്‍വങ്ങളിൽ അപൂര്‍വമായ കേസിന്‍റെ പരിധിയിൽ വരുന്നുണ്ടോയെന്ന് കോടതി പരിശോധിച്ചിരുന്നു. എന്നാൽ കോടതിയുടെ കണ്ടെത്തലിൽ ആ പരിധിയിൽ വരുന്നില്ലെന്ന് കണ്ടതുകൊണ്ടാണ് വധശിക്ഷ ലഭിക്കാതിരുന്നതെന്നും പബ്ലിക് പ്രോസിക്യൂട്ടര്‍ വ്യക്തമാക്കി. 


Read Also: കുട്ടികളാകുമ്പോൾ കൂട്ടുകൂടും, പുക വലിക്കുന്നത് മഹാ അപരാധമോ? യു. പ്രതിഭയെ പിന്തുണച്ച് സജി ചെറിയാൻ


കേരളീയ മനസാക്ഷിയെ പിടിച്ചുകുലുക്കിയ അതിദാരുണമായ ഇരട്ടക്കൊലയുടെ വിധിയാണ് ഇന്ന് വന്നത്. കേരളീയ മനസാക്ഷിയെ തൃപ്തിപ്പെടുത്തുന്ന വിധിയാണ് ഉണ്ടായിരിക്കുന്നത്. അതിൽ ഒരു പങ്ക് വഹിക്കാനായതിൽ സന്തോഷമുണ്ട്. വിധി പകര്‍പ്പ് കിട്ടിയശേഷം അപ്പീൽ ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ പരിശോധിക്കുമെന്ന്  കൃപേഷിന്റെയും ശരത് ലാലിന്റെയും അഭിഭാഷകനായ കെ പത്മനാഭനും പറഞ്ഞു. 


പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റവാളികളെന്ന് കണ്ടെത്തിയ 10 പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തവും 2 ലക്ഷം രൂപ പിഴയുമാണ് കോടതി വിധിച്ചത്. ഒന്ന് മുതൽ എട്ട് വരെയുള്ള പ്രതികൾക്കും, 10, 15 പ്രതികൾക്കുമാണ് ഇരട്ടജീവപര്യന്തം ശിക്ഷ വിധിച്ചിരിക്കുന്നത്.


മുൻ എംഎൽഎ കെ വി കുഞ്ഞിരാമൻ അടക്കം 4 സിപിഎം നേതാക്കൾക്ക് (14,20,21,22) 5 വർഷം തടവും 10,000 രൂപ പിഴയും കോടതി വിധിച്ചു. കൊച്ചിയിലെ പ്രത്യേക സിബിഐ കോടതിയാണ് ശിക്ഷ വിധിച്ചത്. 


ആറ് വർഷം നീണ്ട നിയമ പോരാട്ടത്തിനൊടുവിലാണ് കേസിൽ ശിക്ഷ പ്രഖ്യാപിച്ചിരിക്കുന്നത്. 20 മാസത്തോളം നീണ്ട വിചാരണയാണ് പെരിയ കേസിൽ നടന്നത്. 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.