തിരുവനന്തപുരം: കൊല്ലം പാരിപ്പള്ളി സർക്കാർ മെഡിക്കൽ കോളജിൽ 2021-22 അക്കാദമിക് വർഷത്തേക്കുള്ള എംബിബിഎസ് (MBBS) വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ നാഷണൽ മെഡിക്കൽ കമ്മീഷന്റെ അനുമതി ലഭിച്ചതായി ആരോ​ഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു. നാഷണൽ മെഡിക്കൽ കമ്മീഷൻ മെഡിക്കൽ അസസ്മെന്റ് ആന്റ് റേറ്റിം​ഗ് ബോർഡാണ് അഞ്ചാമത്തെ ബാച്ചിന് അനുമതി നൽകിയത്.


COMMERCIAL BREAK
SCROLL TO CONTINUE READING

100 എംബിബിഎസ് സീറ്റുകൾക്കാണ് അനുമതി നൽകിയത്. അടുത്ത ബാച്ച് എംബിബിഎസ് വിദ്യാർഥികളുടെ പ്രവേശനത്തിനുള്ള നടപടികൾ ത്വരിതപ്പെടുത്തുന്നതാണ്. പിജി സീറ്റിനുള്ള അനുമതി ലഭ്യമാക്കുകയാണ് അടുത്ത ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി. മറ്റ് മെഡിക്കൽ കോളജുകളെപ്പോലെ കൊല്ലം മെഡിക്കൽ കോളജിനേയും ഉയർത്തിക്കൊണ്ട് വരാനുള്ള ശ്രമത്തിലാണ് സർക്കാർ.


ALSO READ: Kerala COVID Update : സംസ്ഥാനത്ത് കോവിഡ് കേസുകൾ ഗണ്യമായി കുറഞ്ഞു, ഇന്ന് റിപ്പോർട്ട് ചെയ്തത് 9,000ത്തിൽ താഴെ കേസുകൾ


മെഡിക്കൽ കോളജിൽ ഘട്ടംഘട്ടമായുള്ള നിരവധി വികസന പ്രവർത്തനങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. കൊല്ലം മെഡിക്കൽ കോളജിന്റെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി അടുത്തിടെ 23.73 കോടി രൂപയുടെ ഭരണാനുമതി നൽകിയിരുന്നു.


ഹൃദ്രോ​ഗ ചികിത്സയ്ക്കായി കാത്ത് ലാബ് സംവിധാനം ഒരുക്കി. ഇതിനായി കാർഡിയോളജിസ്റ്റിനെ നിയമിച്ചു. ദേശീയപാതയോട് ചേർന്നുള്ള മെഡിക്കൽ കോളജ് ആയതിനാൽ ട്രോമ കെയർ സെന്ററിന് പ്രത്യേക പ്രധാന്യം നൽകുന്നു. ലെവൽ 2 നിലവാരത്തിലുള്ള ട്രോമ കെയറിൽ എമർജൻസി മെഡിസിൻ വിഭാ​ഗവും മികച്ച ട്രയാജ് സംവിധാനവുമാണ് ഒരുക്കുന്നത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.