Petrol Diesel Price; ഇരട്ടി പ്രഹരമായി പെട്രോൾ വില; കൊവിഡ് പ്രതിസന്ധിക്കിടയിലും പെട്രോൾ വിലയിൽ തുടർച്ചയായ വർധന
കേരളത്തിൽ പെട്രോളിന് 26 പൈസയും ഡീസലിന് 35 പൈസയും കൂടി
തിരുവനന്തപുരം: രാജ്യത്ത് ഇന്ധന വില വീണ്ടും വർധിപ്പിച്ചു. രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ധന വില (Fuel Price) വീണ്ടും കൂട്ടുന്നത്. കേരളത്തിൽ പെട്രോളിന് (Petrol) 26 പൈസയും ഡീസലിന് (Diesel) 35 പൈസയും കൂടി.
തിരുവനന്തപുരത്ത് ഒരു ലിറ്റർ പെട്രോളിന് 93.51 രൂപയും ഡീസലിന് 88.25 രൂപയുമാണ് വില. കൊച്ചിയിൽ പെട്രോളിന് 93.73 രൂപയും ഡീസലിന് 86.48 രൂപയുമാണ് ഇന്നത്തെ വില. നാല് ദിവസം തുടർച്ചയായി വില വർധിപ്പിച്ച ശേഷം രണ്ട് ദിവസം വില കൂട്ടിയിരുന്നില്ല. അഞ്ച് സംസ്ഥാനങ്ങളിലേക്ക് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന ഘട്ടത്തിൽ രാജ്യത്തെ ദിനംപ്രതിയുള്ള ഇന്ധനവില വർധനവ് (Fuel Price) നിർത്തിവച്ചിരുന്നു.
ALSO READ: Petrol Diesel Price Today- തെരഞ്ഞെടുപ്പിന് ശേഷം തുടർച്ചയായ നാലാം ദിവസവും ഇന്ധനവിലയിൽ വർധന
എന്നാൽ തെരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ ഇന്ധനവില വീണ്ടും തുടർച്ചയായി വർധിപ്പിക്കുകയാണ്. ഒരു വർഷത്തിനിടെ ഇന്ധനവിലയിൽ ഇരുപത് രൂപയുടെ വർധനയാണ് രാജ്യത്ത് ഉണ്ടായത്. കഴിഞ്ഞ മെയ് മാസത്തിൽ കേരളത്തിൽ പെട്രോൾ (Petrol) വില 71 രൂപയായിരുന്നു. അസംസ്കൃത എണ്ണയ്ക്ക് വില കൂടുന്നതാണ് രാജ്യത്തെ ഇന്ധന വില വർധനയ്ക്ക് കാരണമെന്നാണ് എണ്ണക്കമ്പനികൾ വ്യക്തമാക്കുന്നത്. എന്നാൽ ക്രൂഡ് ഓയിലിന് ബാരലിന് 71.45 ഡോളറായിരുന്ന മാർച്ച് എട്ടിന് എണ്ണക്കമ്പനികൾ വില വർധിപ്പിച്ചിരുന്നില്ല. നിലവിൽ 65.68 ആയി ക്രൂഡ് ഓയിൽ വില താഴ്ന്നിരിക്കുന്ന സമയത്താണ് വില അനുദിനം കൂടുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...