Petrol - Diesel Price Hike: രാജ്യത്ത് വീണ്ടും ഉയർന്ന് പെട്രോൾ വില, മുംബൈയിൽ പെട്രോൾ വില 100 കടന്നു; അറിയാം സംസ്ഥാനത്തെ ഇന്നത്തെ പെട്രോൾ വില
പെട്രോൾ വില ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും വീതമാണ് കൂടിയത്.
Thiruvananthapuram: രാജ്യത്ത് പെട്രോൾ - ഡീസൽ വില (Petrol - Diesel Price) ശനിയാഴ്ച വീണ്ടും ഉയർന്നു. പെട്രോൾ വില ലിറ്ററിന് 26 പൈസയും ഡീസലിന് 30 പൈസയും വീതമാണ് കൂടിയത്. പല സംസ്ഥാനങ്ങളിലും പെട്രോൾ - ഡീസൽ വില സർവ്വക്കാല റെക്കോർഡിൽ എത്തിനിൽക്കുകയാണ്.
ആദ്യമായി മുംബൈയിൽ (Mumbai) പെട്രോൾ വില ലിറ്ററിന് 100 കടന്നു. 100.19 ആണ് മുംബൈയിലെ ഇന്നത്തെ പെട്രോൾ വില. ഡീസൽ വില 92.17 രൂപയാണ്. താനെ, നവി മുംബൈ, നാഗ്പൂർ, കോലാപ്പൂർ, നാസിക് തുടങ്ങിയ സ്ഥലങ്ങളിലും പെട്രോൾ വില ലിറ്ററിന് 100 രൂപ കടന്നു.
ALSO READ: Gold Price : തുടർച്ചയായ രണ്ടാം ദിവസവും സ്വർണ്ണവില ഇടിഞ്ഞു; 160 രൂപയാണ് ഇന്ന് കുറഞ്ഞത്
കേരളത്തിൽ ഓരോ ജില്ലകളിലെ ഇന്നത്തെ പെട്രോൾ വില ഇങ്ങനെയാണ് (ലിറ്ററിന് രൂപ അടിസ്ഥാനത്തിൽ)
തിരുവനന്തപുരം - 95.92
കൊല്ലം -95.14
പത്തനംതിട്ട -95.27
ആലപ്പുഴ - 94.05
കോട്ടയം -94.66
ഇടുക്കി -95.38
എറണാകുളം - 95.04
തൃശൂർ -94.41
പാലക്കാട് - 95.29
മലപ്പുറം -94.70
കോഴിക്കോട് -94.63
കണ്ണൂർ -94.73
വയനാട്- 93.51
കാസർകോട് - 95.49
ALSO READ: Covid 19; അന്താരാഷ്ട്ര വിമാന സർവീസ് വിലക്ക് ജൂൺ 30 വരെ നീട്ടി വ്യോമയാന വകുപ്പ്
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ (Delhi) പെട്രോൾ വില 26 പൈസ ഉയർന്ന ലിറ്ററിന് 94 രൂപയായി. ഡീസൽ വില ലിറ്ററിന് 28 പൈസ വർദ്ധിച്ച് ലിറ്ററിന് 84.89 രൂപയായി. ഒരു മാസത്തിനടിയിൽ പതിനഞ്ചാം തവണയാണ് രാജ്യത്ത് പെട്രോൾ - ഡീസൽ വില വർധിച്ചത്.
ALSO READ: Hdfc: എച്ച്.ഡി.എഫ്.സിക്ക് 10 കോടി രൂപ പിഴ,ബാങ്കിങ്ങ് നിയന്ത്രണ നിയമം ലംഘിച്ചതാണ് കാരണം
ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...