Petrol - Diesel Price : ഇന്ധന നികുതി ലഘൂകരണം; സീ മലയാളം ന്യൂസ് വാർത്താ സംഘം തമിഴ്നാട്ടിൽ; കേരളത്തിലും തമിഴ്നാട്ടിലും വ്യത്യസ്തവിലയെന്ന് കണ്ടെത്തൽ
തമിഴ്നാട്ടിൽ ഒരു ലിറ്റർ പെട്രോളിന് ഈടാക്കുന്നത് 103.97 രൂപയും ഡീസലിന് 92.64 രൂപയുമാണ്
തിരുവനന്തപുരം: കേന്ദ്രം എക്സൈസ് തീരുവ കുറച്ചെങ്കിലും സംസ്ഥാനം അനുപാതികമായി നികുതി കുറച്ചുവെന്നാണ് അവകാശപ്പെടുന്നത്. 8 രൂപ പെട്രോളിന് നികുതി കുറച്ചപ്പോൾ 1.36 രൂപ കുറച്ചെന്നാണ് സംസ്ഥാനം പറയുന്നത്. കേന്ദ്ര-സംസ്ഥാന നികുതികൾ ചേർത്ത് 10.40 രൂപ കുറയേണ്ട സ്ഥാനത്ത് പെട്രോളിന് നിലവിൽ കുറഞ്ഞിട്ടുള്ളത് 9.40 രൂപയാണ്. ബാക്കിയുള്ള ഒരു രൂപ എവിടെ പോയി എന്നുള്ളതാണ് ചോദ്യം. എന്നാൽ, ഡീസലിന് പ്രതീക്ഷിച്ച ഇളവ് ലഭിക്കുകയും ചെയ്തു.
കേരളത്തിലും തമിഴ്നാട്ടിലും പെട്രോളിനും ഡീസലിനും രണ്ടും വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. ഇത് സീ മലയാളം ന്യൂസ് തിരുവനന്തപുരം വാർത്താസംഘം നേരിട്ടെത്തി ഉറപ്പു വരുത്തുകയും ചെയ്തു. തമിഴ്നാട്ടിൽ ഒരു ലിറ്റർ പെട്രോളിന് ഈടാക്കുന്നത് 103.97 പൈസയും ഡീസലിന് 92.64 രൂപയുമാണ്.
പുതുക്കിയ വില പ്രകാരം കേരളത്തിലെ പെട്രോൾ- ഡീസൽ വില ഇപ്രകാരമാണ്.
പെട്രോൾ വില - 57.33
എക്സൈസ് നികുതി - 19.90
ഡീലർ കമ്മീഷൻ - 3.78
സംസ്ഥാന നികുതി - 24.36
പെട്രോൾ വില - 109. 37
ഡീസൽ വില - 58.14
എക്സൈസ് നികുതി - 15.90
ഡീലർ കമ്മീഷൻ - 2.58
സംസ്ഥാന നികുതി - 17.59
ഡീസൽ വില - 96.78
ചുരുക്കത്തിൽ കേന്ദ്രം തീരുവ കുറച്ചെങ്കിലും സംസ്ഥാനം നികുതിയിനത്തിൽ കൂടുതൽ തുക കുറച്ചെങ്കിൽ മാത്രമേ സാധാരണക്കാർക്ക് കൂടുതൽ ആശ്വാസമുണ്ടാകൂ എന്നുള്ളതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. സംസ്ഥാനം ഇന്ധനനികുതി കുറച്ചതായി ധനമന്ത്രി പറയുന്നുണ്ടെങ്കിലും അത് കേന്ദ്രം കുറച്ചപ്പോൾ ആനുപാതികമായി കുറഞ്ഞതാണ് എന്നുള്ളതാണ് പ്രതിപക്ഷം ഉൾപ്പടെ പ്രധാനമായും ഉയർത്തുന്നത്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.