Petrol Diesel Price India : മൂന്നിടങ്ങളിൽ പെട്രോളിന് 100 രൂപ,26 ദിവസത്തിൽ വില കൂട്ടിയത് 14 തവണ
കഴിഞ്ഞ ദിവസം തന്നെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു
തിരുവനന്തപുരം: അങ്ങിനെ 14ാം തവണയും രാജ്യത്ത് ഇന്ധന വില വർധിച്ചു. 26ാം തവണയാണ് പെട്രോളിനും ഡീസലിനും വില വർധിക്കുന്നത്. പെട്രോളിന് ലിറ്ററിന് 35 പൈസയും ഡീസൽ ലിറ്ററിന് 37 പൈസയുമാണ് കൂടിയത്.ഇതോടെ കൊച്ചിയിലെ ഇന്നത്തെ പെട്രോള്‍ വില 98 രൂപ 21 പൈസയായി. ഒരു ലിറ്റര്‍ ഡീസലിന് ഇന്ന് 94 രൂപ 42 പൈസയായി. തിരുവനന്തപുരത്ത് പെട്രോള്‍ വില 99 രൂപ 50 പൈസ പിന്നിട്ടു.
കഴിഞ്ഞ ദിവസം തന്നെ സംസ്ഥാനത്തെ വിവിധയിടങ്ങളില്‍ ഇന്ധനവില നൂറ് രൂപ കടന്നിരുന്നു. ഇടുക്കിയിലെ പൂപ്പാറ, രാജാകുമാരി, തടിയമ്ബാട്, ആനച്ചാല്‍ എന്നിവടങ്ങളിലാണ് പെട്രോള്‍ വില നൂറ് കടന്നത്.ഈ മാസം 26 ദിവസത്തിനിടെ രാജ്യത്ത് ഇന്ധന വില വര്‍ധിച്ചത് 14 തവണയാണ്.
ALSO READ: Petrol Diesel Price Today Kerala : ഒടുവിൽ സെഞ്ചുറി,പെട്രോൾ വില കേരളത്തിൽ 100-ൽ എത്തി
കോവിഡും ലോക്ക്ഡൌണും കാരണം ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടിക്കു മേല്‍ ഇരുട്ടടിയായി മാറുകയാണ് ഇന്ധനവില വര്‍ധന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വര്‍ധനയ്ക്ക് ഇടവേളയുണ്ടായിരുന്നു. മെയ് നാല് മുതല്‍ തുടങ്ങിയ വില വര്‍ധന ജൂണിലും തുടരുകയാണ്.
ജില്ല തിരിച്ചുള്ള വിലനിലവാരം
ആലപ്പുഴ-98.74
എറണാകുളം-98.37
ഇടുക്കി-99.32
കണ്ണൂർ-98.53
കാസർകോട്-99.10
കൊല്ലം-99.47
കോട്ടയം-99.04
കോഴിക്കോട്-98.52
മലപ്പുറം-98.85
പാലക്കാട്-99.23
പത്തനംതിട്ട-99.16
തിരുവനന്തപുരം-100.04
തൃശ്ശൂർ-98.55
വയനാട്-99.65
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy