Thiruvananthapuram : രാജ്യത്ത് ഇന്ധന വില (Fuel Price)വീണ്ടും വർധിച്ചു.  ഇന്ന് രാജ്യത്ത് പെട്രോളിന് (Petrol) 35 പൈസയും, ഡീസലിന് (Diesel) 36 പൈസയുമാണ് വർധിച്ചത്. തിരുവനന്തപുരത്ത്  പെട്രോൾ വില 110 രൂപയോടടുത്ത കഴിഞ്ഞു. ഇന്നത്തെ വർദ്ധനവ് കൂടി ആയതോടെ തിരുവനന്തപുരത്ത് പെട്രോൾ വില 109 രൂപ 51 പൈസയായി വർധിച്ചു. കൂടാതെ ഡീസൽ വില 103 രൂപ 15 പൈസയുമായി . എറണാകുളത്ത് നിലവിലെ പെട്രോൾ വില 107 രൂപ 55 പൈസയാണ്. ഡീസലിന് 101 രൂപ 32 പൈസയുമാണ്.


COMMERCIAL BREAK
SCROLL TO CONTINUE READING

കോഴിക്കോട്  പെട്രോൾ വില 107 രൂപ 69 പൈസയാണ് . ഡീസൽ വില 101 രൂപ 46 പൈസയായും വർധിച്ചിട്ടുണ്ട്. കഴിഞ്ഞ 10 ദിവസത്തിനായിൽ മാത്രം രാജ്യത്ത് 8 തവണയാണ് ഇന്ധന വില വർദ്ധിപ്പിച്ചത്. ഒക്ടോബര് മാസത്തിൽ മാത്രം രാജ്യത്ത് പെട്രോളിന്റെ വില ലിറ്ററിന് 4 രൂപ 95 പൈസയും ഡീസലിന് 5 രൂപ 99 പൈസയും വർധിച്ചു.


ALSO READ: Petrol, Diesel Price : ജനങ്ങൾക്ക് ഇരുട്ടടിയായി രാജ്യത്ത് ഇന്ധന വില വീണ്ടും വർധിച്ചു


റിപ്പോർട്ടുകൾ അനുസരിച്ച് ഇനിയുള്ള ദിവസങ്ങളിലും മാറ്റമില്ലാതെ ഇന്ധന വില വർധിക്കും. കഴിഞ്ഞ ഒരു മാസത്തിനിടെ ഇന്ധന വിലയിൽ 7 രൂപയോളമാണ് വർദ്ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ധന വിലയിലെ ഈ കുതിച്ച് ചാട്ടം സാധാരണക്കാരന് വൻ തിരിച്ചടിയായിരിക്കുകയാണ് . ഇന്ധനവില ഉയർന്ന വരുന്ന സാഹചര്യത്തിൽ നിത്യോപയോഗ സാധനങ്ങളുടെ വില ഉയരുന്നതും ജനങ്ങൾക്ക് പ്രതിസന്ധിയാകുന്നുണ്.



ALSO READ: Fuel Price : ഇന്ധന വിലയിൽ വീണ്ടും വർധന; കൊച്ചിയിലും ഡീസൽ വില 100 കടന്നു


ഇതിനിടയിൽ ഇന്ധന വില വർധിക്കുന്നതിന് പ്രതിസന്ധി ഒഴിവാക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ ഏർപ്പെടുത്തിയിരിക്കുന്ന നികുതി ഒഴിവാക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.GSTയില്‍ ഉള്‍പ്പെടുത്തിയാല്‍ വില കുറയുമെന്ന കേന്ദ്രത്തിന്‍റെ വാദം അംഗീകരിക്കാന്‍ കേരളമടക്കം നിരവധി സംസ്ഥാനങ്ങള്‍ തയാറല്ല. ഭൂരിപക്ഷം സംസ്ഥാനങ്ങള്‍ എതിര്‍പ്പ് അറിയിച്ചതോടെ  ഇന്ധന വില GSTയില്‍ ഉള്‍പ്പെടുത്തേണ്ടെന്ന തീരുമാനത്തിലേക്ക് GST കൗണ്‍സില്‍  എത്തുകയായിരുന്നു.



ALSO READ: Fuel Price : വീണ്ടും വർധിച്ച് രാജ്യത്തെ ഇന്ധന വില; തിരുവനന്തപുരത്ത് 108 രൂപയോടടുത്ത് പെട്രോൾ വില


രാജ്യാന്തര വിപണിയില്‍ അസംസ്കൃത എണ്ണ വിലയില്‍ ഉണ്ടായ വര്‍ദ്ധനവാണ്  രാജ്യത്ത്  ഇന്ധന വിലയിൽ പ്രതിഫലിക്കുന്നത്.   ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ വിദേശ വിനിമയ നിരക്കിലെ മാറ്റങ്ങൾ കണക്കിലെടുത്താണ് ആഭ്യന്തര ഇന്ധന വിലയെ ആഗോള മാനദണ്ഡങ്ങളുമായി യോജിപ്പിക്കുന്നത്. എല്ലാ ദിവസവും രാവിലെ 6 മുതൽ ഇന്ധന വിലയിലുള്ള മാറ്റങ്ങൾ പ്രാബല്യത്തിൽ വരും. മൂല്യവർദ്ധിത നികുതി അല്ലെങ്കിൽ വാറ്റ് കാരണം വിവിധ സംസ്ഥാനങ്ങളിൽ ഇന്ധന നിരക്ക് (Fuel Price) വ്യത്യസമായി രേഖപെടുത്തുന്നു.


ഇതിനൊപ്പം തന്നെ വ്യാജ ഡീസലും വിപണിയിൽ സുലഭം. ചിലപ്പോൾ മാർക്കറ്റ് വിലയിലും കുറവിലായിരിക്കപും ഇവ വിൽക്കുക. നിറത്തിലോ മണത്തിലോ വ്യത്യാസം തോന്നാതിരിക്കാം എന്നാൽ ഇവ ഉപയോഗിച്ചത്‌ നിരവധി  അപകടങ്ങൾ ഉണ്ടാകാൻ സാധ്യതയുണ്ട്. സംസ്ഥാനത്തെ ചില ഭാഗങ്ങളില്‍ സ്റ്റേജ് കാരിയേജുകളില്‍ ഡീസലിനു പകരം അപകടകരമായി മായം ചേര്‍ത്ത ലൈറ്റ് ഡീസല്‍ ഉപയോഗിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇതേ തുടർന്ന് കര്‍ശന നടപടി സ്വീകരിക്കാന്‍ മന്ത്രി ആന്റണി രാജു ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ക്ക് നിര്‍ദ്ദേശം നല്‍കി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.