Petrol Diesel Price Hike: ഇന്ധനവില കുതിക്കുന്നു; 10 ദിവസത്തിനിടെ ഒൻപതാം തവണയാണ് വർധന; കേരളത്തിൽ ഡീസൽ വില 100 കടന്നു
Petrol Diesel Price Hike: പതിവുപോലെ രാജ്യത്ത് ഇന്നും ഇന്ധനവില വർധിച്ചു.
ന്യൂഡൽഹി: Petrol Diesel Price Hike: പതിവുപോലെ രാജ്യത്ത് ഇന്നും ഇന്ധനവില വർധിച്ചു. പെട്രോൾ ലിറ്ററിന് 87 പൈസയും ഡീസലിന്(diesel) 84 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. ഇതോടെ സംസ്ഥാനത്ത് ഡീസിൽ വില വീണ്ടും നൂറിന് മുകളിലായി.
കഴിഞ്ഞ വർഷം ഒക്ടോബർ 11ന് സംസ്ഥാനത്ത് ഡീസൽ വീല 100 കടന്നിരുന്നു. എന്നാൽ നവംബറിൽ എക്സൈസ് ഡ്യൂട്ടി കുറച്ചപ്പോൾ വില നൂറിൽ നിന്ന് താഴുകയായിരുന്നു. തിരുവനന്തപുരത്ത് ഡീസൽ വില 100 രൂപ 14 പൈസയാണ്. കഴിഞ്ഞ പത്ത് ദിവസത്തിനിടെ ഇത് ഒൻപതാം തവണയാണ് പെട്രോൾ ഡീസൽ വില വർധിച്ചത്.
Also Read: Petrol Diesel Price: എട്ട് ദിവസത്തിനിടെ ഏഴാം തവണയും പെട്രോൾ ഡീസൽ വിലയിൽ വർധന
ഇങ്ങനെ ഇന്ധനവില ദിനംപ്രതി കുതിക്കുന്നത് രാജ്യത്തെ നിത്യോപയോഗ സാധനങ്ങളുടെയും പൊതുഗതാഗത സംവിധാനങ്ങളുടെയും വിലയും നിരക്കുകളും വർധിക്കാൻ കാരണമായേക്കും. 137 ദിവസത്തെ ഇടവേളയ്ക്ക് ശേഷം ആരംഭിച്ച ഇന്ധന വില വർധനവ് തുടർച്ചയായി വർധിക്കുകയാണ്.
അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പിനെത്തുടർന്ന് കഴിഞ്ഞ നാല് മാസമായി ഇന്ധന വില വർധിപ്പിച്ചിരുന്നില്ല. ഫല പ്രഖ്യാപനത്തിന് പിന്നാലെ ഇന്ധന വില കുത്തനെ ഉയരുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഒരാഴ്ച കഴിഞ്ഞതോടെയാണ് എണ്ണക്കമ്പനികൾ വില വർധിപ്പിച്ച് തുടങ്ങിയത്. വരും ദിവസങ്ങളിലും ഇന്ധന വിലയിൽ ഇനിയും വർധനവ് ഉണ്ടാകും എന്നാണ് റിപ്പോർട്ട്.
Also Read: ആലുവയിൽ വൻ സ്പിരിറ്റ് വേട്ട; പിടികൂടിയത് 8000 ലിറ്റർ സ്പിരിറ്റ്
തിരഞ്ഞെടുപ്പിന് മുൻപ് അവസാനമായി ഇന്ധന വിലയിൽ മാറ്റം വന്നപ്പോഴുള്ള ക്രൂഡ് ഓയിലിന്റെ വില 82 ഡോളറിനരികെയായിരുന്നുവെങ്കിൽ ഇപ്പോള്‍ ഇതിന്റെ വില 120 ഡോളറിന് അരികിലാണ് വില. അതുകൊണ്ടുതന്നെ വില ഇനിയും ഉയർന്നേക്കും. ഇന്ത്യൻ ഓയിൽ കോർപറേഷൻ, ബിപിസിഎൽ, എച്ച്പിസിഎൽ തുടങ്ങിയ കമ്പനികൾക്ക് 2.25 ബില്യൺ ഡോളറിന്റെ നഷ്ടമാണ് ഉണ്ടായത്. അതായത് 19000 കോടി ഇന്ത്യൻ രൂപ.
രാജ്യ തലസ്ഥാനമായ ഡൽഹിയിൽ പെട്രോളിനും ഡീസലിനും 80 പൈസ വീതം വർധിച്ചിട്ടുണ്ട്. ഇതോടെ ഇവിടെ പെട്രോളിന്റെ വില 101.81 രൂപയും ഡീസലിന്റെ വില 93.07 രൂപയുമാണ്. ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പെട്രോൾ, ഡീസൽ വില 84 പൈസ വർധിച്ച് 116.72 രൂപയും 100.94 രൂപയുമായിട്ടുണ്ട്.
ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക