Petrol Diesel Price Today Kerala : ഒടുവിൽ സെഞ്ചുറി,പെട്രോൾ വില കേരളത്തിൽ 100-ൽ എത്തി
കോഴിക്കോട് ഇന്ന് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്
തിരുവനന്തപുരം: അങ്ങിനെ തട്ടി തട്ടി ഒടുവിൽ പെട്രോൾ വില കേരളത്തിൽ 100-ൽ എത്തി (Kerala Petrol Diesal Price. പാറശ്ശാലയിൽ ഇന്നത്തെ പെട്രോൾ വില 100.04 പൈസയാണ്. ഇന്ന് മാത്രം പെട്രോൾ വില 26 പൈസയും ഡീസലിന് 8 പൈസയുമാണ് ഇന്ന് കൂട്ടിയത്.
കോഴിക്കോട് ഇന്ന് പെട്രോളിന് 98.23 രൂപയായി. ഡീസലിന് 93.43 രൂപയാണ്. കൊച്ചിയില്‍ പെട്രോള്‍ വില 97.86 രൂപയും ഡീസലിന് 94.79 രൂപയുമായി. ഈ മാസം 12ആമത്തെ തവണയാണ് ഇന്ധനവില കൂട്ടിയത്.
കോവിഡും ലോക്ക്ഡൌണും കാരണം ദുരിതത്തിലായ ജനങ്ങള്‍ക്ക് ഇരുട്ടടിക്കു മേല്‍ ഇരുട്ടടിയായി മാറുകയാണ് ഇന്ധനവില വര്‍ധന. അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഇന്ധനവില വര്‍ധനയ്ക്ക് ഇടവേളയുണ്ടായിരുന്നു. മെയ് നാല് മുതല്‍ തുടങ്ങിയ വില വര്‍ധന ജൂണിലും തുടരുകയാണ്.
ജില്ല തിരിച്ചുള്ള വിലനിലവാരം
ആലപ്പുഴ-98.62
എറണാകുളം-98.01
ഇടുക്കി-98.72
കണ്ണൂർ-98.40
കാസർകോട്-99.03
കൊല്ലം-99.01
കോട്ടയം-98.53
കോഴിക്കോട്-98.52
മലപ്പുറം-99.00
പാലക്കാട്-99.06
പത്തനംതിട്ട-98.58
തിരുവനന്തപുരം-100.04
തൃശ്ശൂർ-98.34
വയനാട്-99.19
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...