പോപ്പുലര്‍ ഫ്രണ്ട് നിരോധനം: വര്‍ഗീയ ശക്തികളെ നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം; വി.ഡി സതീശൻ
പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നത് : വി.ഡി സതീശൻ
തിരുവനന്തപുരം : പോപ്പുലർ ഫ്രണ്ട് നിരോധത്തെ സ്വാഗതം ചെയ്ത് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . കേവല നിരോധനം കൊണ്ട് മാത്രം കാര്യമില്ല . വർഗീയ ശക്തികളെ നിർത്തേണ്ട ഇടത്ത് നിർത്തണം.ആർ എസ് എസും പോപ്പുലർഫ്രണ്ടും ഒരു പോലെ വർഗീയത പടർത്തുന്നുവെന്നും പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു
കേവല നിരോധനം കൊണ്ടു മാത്രം പോപ്പുലര്‍ ഫ്രണ്ട് പോലുള്ള സംഘടനകളെ നിയന്ത്രിക്കുക സാധ്യമല്ല. ഭൂരിപക്ഷ വര്‍ഗീയതയും ന്യൂനപക്ഷ വര്‍ഗീയതയും ഒരു പോലെ എതിര്‍ക്കുന്ന പാര്‍ട്ടിയാണ് കോണ്‍ഗ്രസ്. ഇത്തരം ശക്തികളുമായി സമരസപ്പെടുന്ന നിലപാട് കോണ്‍ഗ്രസ് ഒരിക്കലും സ്വീകരിച്ചിട്ടില്ല.
പരസ്പര സഹായത്തോടെയാണ് എസ്.ഡി.പി.ഐയും ആര്‍.എസ്.എസും നിലനില്‍ക്കുന്നത്. ഒരു കാരണവശാലും ഇത്തരം ശക്തികള്‍ പ്രോത്സാഹിപ്പിക്കപ്പെടാന്‍ പാടില്ല. അവരെ നിയന്ത്രിക്കണം, നിര്‍ത്തേണ്ടിടത്ത് നിര്‍ത്തണം.
പോപ്പുലര്‍ ഫ്രണ്ടും ആര്‍.എസ്.എസും ജനങ്ങളെ വര്‍ഗീയമായി വിഭജിക്കാനാണ് ശ്രമിക്കുന്നത്. വെറുപ്പും വിദ്വേഷവും പടര്‍ത്തി ആളുകളെ ഭിന്നിപ്പിക്കാനുള്ള ശ്രമമാണ് അവര്‍ നടത്തുന്നത്. അതിനെ രാഷ്ട്രീയമായിത്തന്നെ ചെറുത്തു തോല്‍പ്പിക്കും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...