തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ട് നിരോധനം സംസ്ഥാനത്ത് കർശനമായി നടപ്പിലാക്കാൻ സംസ്ഥാന സർക്കാർ തയ്യാറാവണമെന്ന് ബിജെപി സംസ്ഥാന ജനറൽസെക്രട്ടറി പി.സുധീർ. കൊച്ചിയിൽ കോടതി വളപ്പിൽ പിഎഫ്ഐ നേതാക്കളുടെ കസ്റ്റഡി അപേക്ഷ കൊടുക്കാൻ വന്ന എൻഐഎ ഉദ്യോഗസ്ഥൻമാരുടെ ദൃശ്യങ്ങൾ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ പകർത്തിയത് ഗൗരവതരമാണ്. ഇത്രയും ഗുരുതരമായ സംഭവം നടന്നിട്ടും ഇവർക്കെതിരെ കേസ് എടുക്കാത്തത് ഞെട്ടിക്കുന്നതാണെന്നും തിരുവനന്തപുരത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാജ്യദ്രോഹ നിലപാട് എടുത്തതിന് കേന്ദ്രസർക്കാർ പോപ്പുലർ ഫ്രണ്ടിനെ നിരോധിച്ചത് പിണറായി വിജയൻ അറിഞ്ഞിട്ടില്ലെന്നാണ് തോന്നുന്നത്. പിഎഫ്ഐ നിരോധനം കേരള സർക്കാർ അട്ടിമറിച്ചു. പിഎഫ്ഐയുടെ പല ഓഫീസുകളും അടച്ചുപൂട്ടാൻ സർക്കാർ ഇതുവരെ തയ്യാറായിട്ടില്ല. മതഭീകരവാദ സംഘടന രഹസ്യമായി സംസ്ഥാനത്ത് പ്രവർത്തിക്കുന്നുണ്ട്. 


ALSO READ : പോസ്റ്റ് പിൻവലിച്ചതല്ല, പാർട്ടി നിലപാട് ഉയർത്തിപ്പിടിച്ചതാണെന്ന് മന്ത്രി എംബി രാജേഷ്


ഈ സർക്കാരിന് ആരോടാണ് കൂറ് എന്നതാണ് ജനങ്ങൾ ചോദിക്കുന്ന ചോദ്യം. മറ്റെല്ലാ സംസ്ഥാനങ്ങളിലും 24 മണിക്കൂറുകൾക്കകം പിഎഫ്ഐ ഓഫീസുകൾ അടച്ചുപൂട്ടുകയും അവരുടെ പ്രവർത്തനം നിർത്തിക്കുകയും അവരുടെ നേതാക്കളെ നിരീക്ഷണവലയത്തിലാക്കുകയും ചെയ്തു. തീവ്രവാദികളുടെ വോട്ടിന് വേണ്ടിയാണ് നിരോധനം കേരളത്തിൽ നടപ്പിലാക്കാൻ സർക്കാർ തയ്യാറാവാത്തതെന്നും സുധീർ ആരോപിച്ചു.


പിഎഫ്ഐ ഹർത്താലിൽ ഏകദേശം ആറുകോടി രൂപയോളം കെഎസ്ആർടിസിക്ക് മാത്രം നഷ്ടമുണ്ടായിട്ടും നഷ്ടം നേതാക്കളിൽ നിന്നും കണ്ട്കെട്ടണമെന്ന് ഹൈക്കോടതി പോലും ആവശ്യപ്പെട്ടിട്ടും സർക്കാർ നടപടിയെടുക്കുന്നില്ല. കേരളത്തിൽ വലിയ കലാപത്തിന് പിഎഫ്ഐ കോപ്പുകൂട്ടുകയാണ്. സംസ്ഥാനത്ത് നിരവധി തദ്ദേശ സ്ഥാപനങ്ങൾ എസ്ഡിപിഐയുമായി ചേർന്ന് സിപിഎം ഭരിക്കുന്നതാണ് പിഎഫ്ഐയോടുള്ള സർക്കാരിന്റെ മൃദുസമീപനത്തിന് മറ്റൊരു കാരണം. മതഭീകരവാദ ശക്തികൾക്കെതിരെ ശക്തമായ നടപടിയെടുക്കാൻ സർക്കാർ തയ്യാറായില്ലെങ്കിൽ ബിജെപി വലിയ പ്രക്ഷേഭത്തിന് നേതൃത്വം നൽകുമെന്നും അദ്ദേഹം പറ‍ഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.