തിരുവനന്തപുരം : കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ ധനവിനിയോഗവും മേല്‍നോട്ടവും പൂര്‍ണ്ണമായും പബ്ലിക് ഫിനാന്‍ഷ്യല്‍ മാനേജ്‌മെന്റ് സിസ്റ്റം, സ്റ്റേറ്റ് നോഡല്‍ അക്കൗണ്ട് മുഖേന ചിലവഴിക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമെന്ന ബഹുമതി കേരളത്തിന്.  


COMMERCIAL BREAK
SCROLL TO CONTINUE READING

അമൃത് പദ്ധതി വഴിയാണ് ഈ നേട്ടം കൈവരിച്ചതെന്നും മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു.പതിനഞ്ചാം ധനകാര്യ കമ്മീഷന്‍ ശുപാര്‍ശ പ്രകാരം കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പദ്ധതി വിഹിതം ചെലവഴിക്കുന്നത് പി എഫ് എം എസ് മുഖേനയാകണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. 


ALSO READ: Vaccine shortage: സംസ്ഥാനത്തെ വാക്സിൻ ക്ഷാമത്തിന് താൽക്കാലിക പരിഹാരം; 9.73 ലക്ഷം ഡോസ് വാക്‌സിന്‍ കൂടി ലഭിച്ചു


രണ്ട് കേന്ദ്രാവിഷ്‌കൃത പദ്ധതികളുടെ പണമിടപാടുകള്‍ സംബന്ധിച്ച വിവരങ്ങളും ചിലവുകളുടെ ക്രോഡീകരിച്ച വിവരങ്ങളും വിവിധ തലങ്ങളിലുള്ള പദ്ധതി നിര്‍വഹണ ഏജന്‍സികളുടെ ധനവിനിയോഗ വിവരങ്ങളും ഗുണഭോക്താക്കള്‍ക്ക് നേരിട്ട് പണം കൈമാറുന്നതിനുള്ള സൗകര്യങ്ങളുമൊക്കെ ലഭ്യമാക്കുന്ന വെബ് പോര്‍ട്ടലാണ് പി എഫ് എം എസ് സംവിധാനം.


 കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ കീഴില്‍ കണ്‍ട്രോളര്‍ ജനറല്‍ ഓഫ് അക്കൗണ്ട്‌സിന്റെ നിയന്ത്രണത്തിലാണ് പി എഫ് എം എസ് പോര്‍ട്ടല്‍. കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശമനുസരിച്ച് ഒമ്പത് അമൃത് നഗരങ്ങളിലും പദ്ധതി ചെലവുകള്‍ പൂര്‍ണമായും പി എഫ് എം എസ് വഴിയാണ് നടത്തിയതെന്ന് മന്ത്രി പറഞ്ഞു.


ALSO READ: Covid മരണത്തിലെ അവ്യക്തതകൾ നീക്കി സുതാര്യത ഉറപ്പാക്കുമെന്ന് മന്ത്രി Veena George


അമൃത് പദ്ധതിയുടെ മേല്‍നോട്ടം വഹിക്കുന്ന സ്റ്റേറ്റ് മിഷന്‍ മാനേജ്‌മെന്റ് യൂണിറ്റ് മുഖേനയാണ് ഈ നേട്ടം സംസ്ഥാനം കൈവരിച്ചത്. പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയ അമൃത് മിഷന്‍ ഡയറക്ടര്‍ രേണുരാജ് ഐ എ എസിനെയും മറ്റ് ഉദ്യോഗസ്ഥരെയും മന്ത്രി അഭിനന്ദിച്ചു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.