Trivandrum:പ്രശസ്ത നിശ്ചല ഛായാഗ്രാഹകനും  ഡോക്യുമെന്ററി- ചലച്ചിത്രസംവിധായകനും, പ്രശസ്തമായ ശിവൻസ് സ്റ്റുഡിയോയുടെ ഉടമയുമായ "ശിവൻ' എന്ന ശിവശങ്കരൻനായർ അന്തരിച്ചു. 89 വയസ്സായിരുന്നു.പ്രശസ്ത ചലച്ചിത്രകാരന്മാരായ സംഗീത് ശിവൻ, സന്തോഷ് ശിവൻ,സഞ്ജീവ് ശിവൻ എന്നിവർ മക്കളാണ്.1991ൽ  അദ്ദേഹം സംവിധാനം ചെയ്ത അഭയം എന്ന സിനിമയ്ക്ക് കുട്ടികളുടെ മികച്ച സിനിമയ്ക്കുള്ള ദേശീയ അവാർഡ് ലഭിച്ചിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ALSO READ : Petrol Diesel Price Today Kerala : ഒടുവിൽ സെഞ്ചുറി,പെട്രോൾ വില കേരളത്തിൽ 100-ൽ എത്തി


ഫോട്ടോ ജേർണലിസം , സിനിമ, സാഹിത്യം, നാടകം, ഡോക്യുമെന്ററി തുടങ്ങി വിവിധ മണ്ഡലങ്ങളിലെ സജീവസാന്നിദ്ധ്യമായിരുന്നു ഫോട്ടോഗ്രാഫർ ശിവൻ . നാഷണല്‍ ജ്യോഗ്രഫിക്, ലൈഫ്, സ്പാൻ , ന്യൂസ് വീക്ക് തുടങ്ങി പല വിദേശ പ്രസിദ്ധീകരണങ്ങളിലെല്ലാം അദ്ദേഹത്തിന്റെ ചിത്രങ്ങൾ അച്ചടിച്ചുവന്നിരുന്നു.


ALSO READ: Guruvayur Temple: ഗുരുവായൂർ ക്ഷേത്രത്തിൽ നാളെ മുതൽ ഭക്തർക്ക് പ്രവേശനാനുമതി


 മലയാളത്തിലെ ക്ലാസിക് ചിത്രം ചെമ്മീനിന്റെ സ്റ്റിൽ  ഫോട്ടോഗ്രാഫർ ശിവനായിരുന്നു. 1959-ലായിരുന്നു തിരുവനന്തപുരത്ത് ശിവൻസ് സ്റ്റുഡിയോ ആരംഭിച്ചത്. ശിവൻസ് സ്റ്റുഡിയോ 60 വർഷം പൂർത്തിയാക്കിയതിന്റെ  ആഘോഷപരിപാടികൾ  2019ൽ തിരുവനന്തപുരത്ത് സംഘടിപ്പിച്ചിരുന്നു.


 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.