Bengaluru: മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു
Student Died: ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടുകാരെ അറിയിച്ചത്
നെടുങ്കണ്ടം: മലയാളി വിദ്യാർത്ഥിനി ബെംഗളൂരുവിലെ ഹോസ്റ്റൽ കെട്ടിടത്തിൽ നിന്നും വീണു മരിച്ചതായി റിപ്പോർട്ട്. ഇടുക്കി ചെമ്മണ്ണാര്‍ സ്വദേശിനിയായ ഫിസിയൊതെറാപ്പി വിദ്യാര്‍ത്ഥിനി അനിലയാണ് ബെംഗളൂരുവിലെ ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍ നിന്നും വീണു മരിച്ചത്.
Also Read: കട്ടപ്പന ഇരട്ടക്കൊലപാതകം: നവജാത ശിശുവിന്റെ മൃതദേഹത്തിനായുള്ള തിരച്ചിൽ ഇന്നും തുടരും
അപകടം നടന്നത് ശനിയാഴ്ചയാണ്. ബെംഗളൂരു രാജരാജേശ്വരി മെഡിക്കല്‍ കോളേജിലെ വിദ്യാര്‍ത്ഥിനിയായ അനില മരിച്ച വിവരം കോളേജ് അധികൃതരാണ് വീട്ടുകാരെ അറിയിച്ചത്. പോസ്റ്റ് മോര്‍ട്ടത്തിനുശേഷം മൃതദേഹം വീട്ടുകാർക്ക് വിട്ടു നല്‍കി.
Also Read: സൂര്യ-ബുധ സംയോഗത്തിലൂടെ ബുധാദിത്യ യോഗം; ഈ രാശിക്കാരുടെ ഭാഗ്യം മാറി മറിയും
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻ തീപിടുത്തം
കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം വൻതീപിടുത്തം. ടയർ റീസോളിങ്ങ് കടയിലാണ് തീപിടുത്തമുണ്ടായത്. സ്റ്റാൻഡിനു പുറകിലുള്ള സ്വകാര്യ വ്യക്തിയുടെ സ്ഥലത്താണ് തീപിടുത്തമുണ്ടായത്. കൂടിയിട്ടിരുന്ന ടയർ ഉൾപ്പെടെയുള്ള മാലിന്യങ്ങൾക്കാണ് തീപിടിച്ചത്.
Also Read: ചൊവ്വ-ശുക്ര സംഗമം സൃഷ്ടിക്കും മഹാലക്ഷ്മി യോഗം; ഇത്തവണത്തെ ഹോളി ഇവർ ശരിക്കും പൊളിക്കും!
തീപിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവം അറിഞ്ഞ് ഡിസിപി അനൂജ് പലിവാളും പോലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. ഫയർഫോഴ്സിന്റെ 7 യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കിയിട്ടുണ്ട്. ഇന്നലെ പത്തുമണിയോടെ ആയിരുന്നു തീ പടർന്നത് എന്നാണ് റിപ്പോർട്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.