രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ നടക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പോക്കറ്റടി സംഘം കടന്നുകൂടി. പോക്കറ്റടി പരാതി ഉയര്‍ന്നതിനെത്തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ വച്ചു പൊലീസ് നടത്തിയ പരിശോധനയിലാണ് സംഘത്തെ തിരിച്ചറിഞ്ഞത്. ഇവരെ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

യാത്ര കരമനയിലൂടെ കടന്നുപോവുമ്പോള്‍ രണ്ടു പേരുടെ പോക്കറ്റ് അടിക്കപ്പെട്ടതായി പരാതി ഉയര്‍ന്നു. ഇതു സംബന്ധിച്ച പൊലീസ് അന്വേഷണം നടക്കുന്നതിനിടെ കൂടുതല്‍ പേരുടെ പഴ്‌സും മറ്റും നഷ്ടപ്പെട്ടതായി സൂചന ലഭിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സിസിടിവി പരിശോധിച്ചത്. 


തമിഴ്‌നാട്ടില്‍നിന്നുള്ള സംഘം യാത്രയില്‍ കടന്നുകൂടിയതായാണ് പൊലീസ് കണ്ടെത്തിയത്. വൈകിട്ട് നഗരത്തില്‍ ഓണം ഘോഷയാത്ര നടക്കാനിരിക്കെ, അതിനു മുമ്പായി പോക്കറ്റടി സംഘത്തെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. നാലു പേരെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഇവര്‍ ഉടന്‍ പിടിയിലാവുമെന്നും പൊലീസ് പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.