Pinarayi 2.0; ആഭ്യന്തരവും വിജിലൻസും മുഖ്യമന്ത്രിക്ക്; വീണാ ജോർജിന് ആരോഗ്യം, ആർ.ബിന്ദുവിന് ഉന്നത വിദ്യാഭ്യാസം; മന്ത്രിമാരുടെ വകുപ്പുകളിൽ തീരുമാനം
സിപിഎമ്മിലെ വനിതാ മന്ത്രിമാരായ വീണ ജോർജിനും ആർ ബിന്ദുവിനും ആരോഗ്യം ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ
തിരുവനന്തപുരം: വകുപ്പ് വിഭജന ചർച്ചകൾ പൂർത്തിയായി. സിപിഎമ്മിലെ വനിതാ മന്ത്രിമാരായ വീണ ജോർജിനും ആർ ബിന്ദുവിനും ആരോഗ്യം ഉന്നത വിദ്യാഭ്യാസം എന്നീ വകുപ്പുകൾ.
വകുപ്പുകളും മന്ത്രിമാരും:
പൊതുഭരണം, ആഭ്യന്തരം, വിജിലൻസ്, ഐടി, പരിസ്ഥിതി- പിണറായി വിജയൻ
തദ്ദേശസ്വയംഭരണം, എക്സൈസ്- എംവി ഗോവിന്ദൻ
വൈദ്യുതി വകുപ്പ്- കെ കൃഷ്ണൻകുട്ടി
ആരോഗ്യ വകുപ്പ്- വീണ ജോർജ്
വ്യവസായ വകുപ്പ്- പി രാജീവ്
ഉന്നതവിദ്യാഭ്യാസ വകുപ്പ്- ആർ. ബിന്ദു
തുറമുഖ വകുപ്പ്- അഹമ്മദ് ദേവർകോവിൽ
ധനകാര്യം- കെഎൻ ബാലഗോപാൽ
പൊതുവിദ്യാഭ്യാസം, തൊഴിൽ- വി ശിവൻകുട്ടി
സഹകരണം, രജിസ്ട്രേഷൻ- വിഎൻ വാസവൻ
ഫിഷറീസ്, സാംസ്കാരികം- സജി ചെറിയാൻ
പൊതുമരാമത്ത്, ടൂറിസം- പിഎ മുഹമ്മദ് റിയാസ്
ഗതാഗതം- ആന്റണി രാജു
ദേവസ്വം, പാർലമെന്ററി കാര്യം, പിന്നാക്കക്ഷേമം- കെ രാധാകൃഷ്ണൻ
വനം വകുപ്പ്- എ.കെ ശശീന്ദ്രൻ
ജലവിഭവ വകുപ്പ്- റോഷി അഗസ്റ്റിൻ
ന്യൂനപക്ഷ ക്ഷേമം, പ്രവാസികാര്യം- വി അബ്ദുറഹ്മാൻ
ക്ഷീരവകുപ്പ്, മൃഗസംരക്ഷണം- ജെ ചിഞ്ചുറാണി
റവന്യു- കെ രാജൻ
കൃഷി- പി പ്രസാദ്
സിവിൽ സപ്ലൈസ്- ജിആർ അനിൽ