തിരുവനന്തപുരം: തോൽവിയുടെ പേരിൽ രാജി ചോദിച്ചു വരേണ്ടതില്ലെന്ന് മുഖ്യമന്ത്രി. എ കെ ആൻറണി രാജിവച്ചത് സീറ്റ് കുറഞ്ഞത് കൊണ്ടല്ലെന്നും കോൺഗ്രസിലെ ആഭ്യന്തര പ്രശ്നമായിരുന്നു ആ രാജിയുടെ കാരണം. അത് വെച്ച് രാജി ചോദിക്കാൻ വരേണ്ട. ജനം വോട്ട് ചെയ്തത് മോദിയെ മാറ്റിനിർത്താനാണ്. പ്രതിപക്ഷത്തിന് 6.11 ലക്ഷം വോട്ടാണ് കുറഞ്ഞത് എൽഡിഎഫിന് 4.92 ലക്ഷം വോട്ടാണ് കുറഞ്ഞത്. മഹാവിജയം നേടിയ യുഡിഎഫിന് എങ്ങനെ വോട്ട് കുറഞ്ഞുവെന്ന് പരിശോധിക്കണമെന്നും, യുഡിഎഫ് ജയിച്ചതിൽ തൽക്കാലം വേവലാതി ഇല്ലെന്നും വേവലാതി ബിജെപി ഒരു മണ്ഡലത്തിൽ ജയിച്ചത് ആലോചിച്ചാണെന്നും മുഖ്യമന്ത്രി പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

പറയുന്ന കാര്യങ്ങളിൽ വസ്തുതയുണ്ടോ എന്ന് ആലോചിക്കണം. അല്ലാതെ 'ബ ബ ബ്ബ' പറയരുത്. ലോക്സഭാ തെരഞ്ഞെടുപ്പ് വിജയത്തിൽ അഹങ്കരിക്കരുതെന്നും ബിജെപിയുടെ തൃശ്ശൂരിലെ ജയം ഗൗരവമായി കാണുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു. പലയിടത്തും യുഡിഎഫിന് ഒപ്പം നിന്ന ശക്തികൾ തൃശൂരിൽ ഒപ്പം നിന്നില്ല. ഇടതുപക്ഷത്തിന്റെ സാന്നിധ്യത്തെ കുറിച്ചാണ് വലിയ ആവേശത്തോടെ പ്രതിപക്ഷം ഉന്നയിക്കുന്നത്. ബിജെപിയും സംഘപരിവാറും മുഖ്യ ശത്രുവായി ഇടതുപക്ഷത്തെയാണ് കാണുന്നത് എന്നത് മറക്കേണ്ടെന്നും വെല്ലുവിളികളെയും ഭീഷണികളെയും നേരിട്ടുകൊണ്ടാണ് കേരളത്തിലും രാജ്യത്തും ഇടതുപക്ഷം പ്രവർത്തിക്കുന്നത്. പക്ഷേ നിർഭാഗ്യകരമായ ഒരു സാഹചര്യം സംസ്ഥാനത്തുണ്ടായി. ഞങ്ങൾക്കെതിരെ ആക്രമണങ്ങളും വ്യാജ നിർമ്മിതികളും ഉണ്ടായപ്പോൾ കേരളത്തിലെ പ്രതിപക്ഷം എവിടെയാണ് നടന്നത്. 


ALSO READ: മലയോര ഹൈവേ കാർഷിക ടൂറിസം മേഖലയ്ക്ക് കുതിപ്പേകും: മന്ത്രി മുഹമ്മദ് റിയാസ്


വാളയാർ ചുരത്തിനിപ്പുറം കേന്ദ്ര ഏജൻസികൾ ചെയ്യുന്നത് ശരി, അതിനപ്പുറം അവർ ചെയ്യുന്നത് തെറ്റ് ഈ ഇരട്ടത്താപ്പാണ് കാണിച്ചത്. കേന്ദ്ര അന്വേഷണ ഏജൻസികളുടെ അത്യന്തം വിവേചന പരമായ ഇടപെടൽ കണ്ടതാണ്. സോണിയ ഗാന്ധിക്കും രാഹുൽഗാന്ധിക്കും എതിരെ നീക്കം നടത്തിയപ്പോൾ അതിനെതിരെ ശബ്ദമുയർത്തുന്നത് ഇടതുപക്ഷം ഉണ്ടായിരുന്നു. കേരളത്തിലെ മുഖ്യമന്ത്രിയെ എന്തുകൊണ്ടാണ് കേന്ദ്ര ഏജൻസികൾ അറസ്റ്റ് ചെയ്യാത്തത് എന്ന ചോദ്യം രാജ്യത്തിൻ്റെ സമുന്നതനായ കോൺഗ്രസ് നേതാവാണ് ഇവിടെ വന്ന് ചോദിച്ചത്. വ്യാജ ആരോപണങ്ങൾ അല്ലാതെ എന്തെങ്കിലും ആരോപണം തെളിവുകളോടുകൂടി സർക്കാരിനെതിരെ ഉന്നയിക്കാൻ കഴിഞ്ഞിട്ടുണ്ടോ? ബിജെപിയുടെ നേതാക്കളും രാഹുൽഗാന്ധിയും ഒരേ ഭാഷയിൽ ഒരേ വികാരത്തോടെ ഇടതുപക്ഷത്തെ അധിക്ഷേപിച്ചു. അപ്പോൾ മറുപടി പറയുക സ്വാഭാവികമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

 


 

 


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.