തിരുവനന്തപുരം: എല്ലാ മാസവും കൃത്യമായി ക്ഷേമപെൻഷൻ നൽകുന്ന നിലയിലെത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ക്ഷേമപെൻഷൻ തുല്യ ഗഡുക്കളായി കുടിശ്ശിക നൽകുമെന്നും അദ്ദേഹം പറഞ്ഞു. ബിജെപിക്ക് ഒരു സീറ്റ് നേടാനായത് ഗൗരവപൂർവ്വം പരിശോധിക്കണം. ബിജെപിയെ സഹായിച്ച വിഭാഗങ്ങൾ ചെയ്തത് ശരിയോ എന്ന് ചിന്തിക്കണമെന്നും, ചില വിഭാഗങ്ങളെ തിരഞ്ഞെടുപ്പിനു വേണ്ടി ബിജെപി സ്വാധീനിക്കാൻ ശ്രമിച്ചു. ഇത്തരം വിഭാഗത്തിന്റെ മേധാവികളുമായി ബിജെപി നടത്തിയ ചർച്ചയിൽ പരസ്പര ധാരണകൾ ഉണ്ടായി.  സമ്മർദങ്ങൾക്ക് വഴങ്ങിയാണ് തൃശൂരിൽ ബിജെപിയെ വിജയപ്പിച്ചതെന്നും ചില വിഭാ​ഗങ്ങളുടെ നേതാക്കളും ബിജെപിയും പരസ്പരം ധാരണയുണ്ടാക്കിയെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇനിയെങ്കിലും രാജ്യത്ത് അക്രമണത്തിന് നേതൃത്വം നൽകുന്ന വിഭാ​ഗത്തെ പിന്തുണച്ചത് ശരിയാണോയെന്ന് ചിന്തിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. തെരഞ്ഞെടുപ്പിൽ ബിജെപിക്കെതിരായ കൂട്ടായ്മക്കാണ് സിപിഐഎം ശ്രമിച്ചതെന്നും കേരളത്തിൽ ബിജെപിയും കോൺ​ഗ്രസും സമവായത്തിലാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. മുസ്ലിം ലീ​ഗ് . ജമാഅത്ത‌ ഇസ്ലാമിയുടെയും എസ്ഡിപിഐയുടെയും മുഖമായി മാറിയെന്നും അദ്ദേഹം വിമർശിച്ചു. കൂട്ട് കൂടാൻ പറ്റാത്തവരുമായി നാല് വോട്ടിന് വേണ്ടി ലീ​ഗ് കൂട്ട് കൂടിയെന്നും വിമർശനം. മുസ്ലിം ലീ​ഗിന് മുഖം നഷ്ടപ്പെട്ടുവെന്നും മുഖ്യമന്ത്രി പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.