യു.ഡി.എഫിന്റെ ആദിവാസി വിരുദ്ധ-വികസന  നയങ്ങള്‍ക്കെതിരെ ആഞ്ഞടിച്ച് വിഎസ്സും പിണറായിയും.വയനാട്ടില്‍ കഴിഞ്ഞ ദിവസം പോഷകാഹാരക്കുറവു മൂലം ആദിവാസിയുവതിയുടെ നവജാത ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തെ യു .ഡി എഫിന്റെ ആദിവാസി വിരുദ്ധ മനോഭാവത്തിന്റെ നേര്‍സാക്ഷ്യമാണെന്ന് സിപി ഐ.എം നേതാക്കളായ പിണറായി വിജയനും വി.എസ് അച്ചുതാനന്ദനും.തങ്ങളുടെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഇരുവരും യു .ഡി.എഫിന്റെ വികസന നയങ്ങള്‍ക്കെതിരെയും ആദിവാസികളോടുള്ള നയങ്ങളെയും കണക്കിന് വിമര്‍ശിച്ചത് 


COMMERCIAL BREAK
SCROLL TO CONTINUE READING

അഞ്ചു വർഷത്തെ UDF ഭരണത്തിന്റെ സംഭാവനയാണ് മതിയായ ചികിത്സ കിട്ടാതെ ആദിവാസി കുഞ്ഞുങ്ങൾ മരിക്കുന്ന അവസ്ഥ. ആദിവാസികളടക്കമുള്ള ജനവിഭാഗങ്ങൾക്ക് ചികിത്സയും മറ്റടിസ്ഥാന സൗകര്യങ്ങളും നിഷേധിക്കപ്പെടുന്നത് ഉമ്മൻ ചാണ്ടി സർക്കാരിന്റെ കുറ്റകരമായ അനാസ്ഥയുടെയും അഴിമതിയുടെയും ഫലമായാണ് പിണറായി ഫേസ്ബുക്കില്‍ കുറിച്ചു .


 




"നവജാതശിശുക്കളുടെ പോഷകാഹാരക്കുറവ് പരിഹരിക്കാനുദ്ദേശിച്ചിട്ടുള്ള 'ജനനി ജന്മരക്ഷാ' പദ്ധതി പ്രകാരം മാസംതോറും നല്‍കേണ്ട ആയിരം രൂപ ലഭിക്കുന്നതിന് അപേക്ഷിച്ചിട്ടും ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളായ ബാലന്‍ - സുമതി ദമ്പതികള്‍ക്ക് ലഭിക്കാത്തതെന്താണെന്ന് മുഖ്യമന്ത്രിയും വകുപ്പുമന്ത്രി ജയലക്ഷ്മിയും വിശദീകരിക്കണമെന്നാണ് വി.എസ് അച്ചുതാനന്ദന്‍ ആവശ്യപ്പെട്ടത്.പ്രധാന മന്ത്രിയുടെ സൊമാലിയ പരാമര്‍ശത്തെയും വി എസ് കണക്കിന് വിമര്‍ശിക്കുന്നുണ്ട്.


കേരളത്തിലെ കാര്യം പറയാന്‍ ഗുജറാത്തിനെ താരതമ്യപ്പെടുത്താന്‍ ധൈര്യമില്ലാത്ത നരേന്ദ്രമോഡിയുടെ കേന്ദ്രസര്‍ക്കാരിന്റെ കാര്യം പറയാതിരിക്കുകയാണ് ഭേദം. ദളിതന്‍ മിടുക്കനായാല്‍ അവന്‍ കുലത്തൊഴില്‍ചെയ്ത് ഒതുങ്ങിക്കൂടണമെന്ന സംഘപരിവാര തീട്ടൂരം ലംഘിച്ചതിനാണ് രോഹിത് വെമുല എന്ന ഹൈദ്രാബാദ് സര്‍വകലാശാലാ വിദ്യാര്‍ത്ഥിക്ക് ആത്മഹത്യ ചെയ്യേണ്ടി വന്നത്. കേരളത്തില്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ആദിവാസികളുടെ ജനനത്തെതന്നെ പരോക്ഷമായി തടയുമ്പോള്‍ ജനിച്ചു കഴിഞ്ഞവരെ ജീവിക്കാന്‍ അനുവദിക്കാതിരിക്കുക എന്നതാണ് ബി.ജെ.പി സര്‍ക്കാരുകളുടെ നയം.അച്ചുതാനന്ദന്‍ എഴുതുന്നു 


;