തിരുവനന്തപുരം: പിണറായി വിജയൻ സർക്കാർ അധോലോക മാഫിയാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. സ്വർണ്ണക്കടത്ത് വിവാദത്തിൽ സ്വപ്നയുടെ മൊഴിയുടെ പല ഭാഗങ്ങൾ പുറത്തു വരികയാണ്. അതിനാൽ മുഖ്യമന്ത്രി ജനങ്ങളോട് സംഭവത്തിന്റെ യാഥാർഥ്യങ്ങൾ വിശദീകരണം നൽകാൻ തയ്യാറാകണമെന്ന് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. രാജ്യത്തെ മറ്റൊരു സംസ്ഥാനത്തെയും സർക്കാർ കോൺസുലേറ്റുമായി ഇങ്ങനെയൊരു ബന്ധം പുലർത്തിയിട്ടില്ലെന്നും വി മുരളിധരൻ പറഞ്ഞു. 


COMMERCIAL BREAK
SCROLL TO CONTINUE READING

അതേസമയം, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ മുഖ്യമന്ത്രിയുടെ ഗുഡ് ബുക്കിൽ ഇടം പിടിക്കാനാണ് ശ്രമിക്കുന്നതെന്ന് കേന്ദ്രമന്ത്രി കുറ്റപ്പെടത്തി. പുനർജനിയിലെ വിജിലൻസ് അന്വേഷണത്തിൽ പ്രതിപക്ഷ നേതാവിന് ഭയമുണ്ടെന്നും മുരളീധരൻ പറഞ്ഞു. സ്വപ്നയുടെ ആരോപണം ഇഡിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അവർ വേണ്ട നടപടികളെടുക്കുമെന്നും കേന്ദ്രമന്ത്രി അറിയിച്ചു.


ALSO READ : Kodiyeri Against Youth Congress: വിമാനത്തിൽ മുഖ്യമന്ത്രിക്കെതിരെ നടന്നത് വധശ്രമം: കോടിയേരി ബാലകൃഷ്‍ണൻ


ലൈഫ് മിഷനിൽ അന്വേഷണം വൈകുന്നതല്ലയെന്നും കോടതി നടപടികൾ നടക്കുകയായിരുന്നുയെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സർക്കാർ സി.ബി.ഐ നടപടികളെ ഭയക്കുന്നതെന്തിന്? അടിയന്തിരമായി തുടർ നടപടികളെടുക്കുമെന്ന് മന്ത്രി അറിയിച്ചു. വിമാനത്തിലെ പ്രതിഷേധത്തിൽ വ്യോമയാന നിയമങ്ങൾ പാലിക്കാനുള്ള ബാധ്യത എല്ലാവർക്കുമുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.


അതേസമയം ഗുരുതരമായ ആരോപണം നേരിടുന്നവരോടൊപ്പം ലോകകേരള സഭ വേദി താൽപര്യമില്ലയെന്ന് കേന്ദ്രമന്ത്രി അറിയിച്ചു. കൂടാതെ തനിക്ക് ക്ഷണപത്രം വൈകിയാണ് കിട്ടിയതെന്നും മുരളീധരൻ കുറ്റപ്പെടുത്തുകയും ചെയ്തു. 



ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.