തിരുവനന്തപുരം: ഉമ്മൻ ചാണ്ടി അനുസ്മരണ യോഗത്തിൽ മുഖ്യമന്ത്രിസംസാരിക്കുമ്പോൾ ഉണ്ടായ മൈക്ക് പ്രശ്നം വിവാദത്തിലേക്ക്. സംഭവത്തിൽ കേസെടുത്തതാണ് വിവാദമായത്. വെറും 10 സെക്കൻഡ് മാത്രമായിരുന്നു പ്രശ്നം ഉണ്ടായതെന്ന് മൈക്ക് ഉടമ രഞ്ജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. തിരക്കിനിടയിൽ ഫോട്ടോഗ്രാഫർമാരിലൊരാളുടെ ബാഗ് കേബിളിന് മുകളിലേക്ക് വീണതാണ് പ്രശ്നത്തിന് കാരണമെന്ന് രഞ്ജിത്ത് പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

വിഷയത്തിൽ രഞ്ജിത്ത് പറഞ്ഞത് ഇപ്രകാരം - മുഖ്യമന്ത്രി സംസാരിക്കാൻ എത്തിയപ്പോൾ ഫോട്ടോഗ്രാഫർമാരും മാധ്യമങ്ങളും അടക്കമുള്ളവർ തള്ളിക്കയറി അവരിൽ ഒരാളുടെ ബാഗ് താഴെ വീണ് കേബിളിൽ പ്രശ്നമുണ്ടായതാണ് മൈക്ക് തകരാർ സംഭവിച്ചതെന്നും അദ്ദേഹം പറഞ്ഞു. സ്റ്റേജിൻറെ സ്റ്റെയറിനടുത്തായിരുന്നു കൺസോൾ സെറ്റ് ചെയ്തത്.


മുഖ്യമന്ത്രി സ്റ്റേജിൽ എത്തിയപ്പോൾ ഫോട്ടോഗ്രാഫർമാരും മീഡിയയും എല്ലാമെത്തി തിരക്കായി. മൈക്കിന് പ്രശ്നമുണ്ടായപ്പോൾ തിരക്കിനിടയിൽ കൂടി ടെക്നീഷ്യന് അവിടെയെത്താൻ സാധിച്ചില്ല. പത്ത് സെക്കൻഡിനുള്ളിൽ ആൾക്കൂട്ടത്തിനിടയിൽ നിന്ന് അവിടെ എത്തി ഉടൻതന്നെ എല്ലാം ശരിയാക്കിയെന്നും രഞ്ജിത്ത് പറഞ്ഞു. സാധാരണ പരിപാടികളിൽ സംഭവിക്കുന്നതാണിതെന്നും രഞ്ജിത് വ്യക്തമാക്കി.


മൈക്കിൻറെ ഇത്തരം പ്രശ്നങ്ങൾ സാധാരണമാണ് രാഹുൽ ഗാന്ധി, മൻമോഹൻ സിങ്, നരേന്ദ്ര മോദി അടക്കമുള്ളവരുടെ പരിപാടി കൈകാര്യം ചെയ്തിട്ടുണ്ട്, ഇത്തരത്തിൽ മൈക്ക് ശബ്ദമുണ്ടാക്കുന്നത് സാധാരണമാണെന്നും കൂട്ടിച്ചേർത്തു.
'കൻറോൺമെൻറ് സി.ഐ. വിളിച്ചു. കാര്യം അന്വേഷിച്ചിരുന്നെന്നും പരിപാടിക്ക് ഉപയോഗിച്ച ആംപ്ലിഫയറും മൈക്കും സ്റ്റേഷനിൽ ഹാജരാക്കിയതായും രഞ്ജിത്ത് പറഞ്ഞു.വിദഗ്ധ പരിശോധന നടത്തിയ ശേഷം തിരിച്ചുതരാമെന്നാണ് പറഞ്ഞതെന്നും രഞ്ജിത്ത് പറഞ്ഞു.


അതേസമയം മൈക്ക് വിവാദത്തിൽ കേസെടുത്തത് വിചിത്ര നടപടിയാണെന്ന് യുഡിഎഫ് കൺവീനർ എംഎം ഹസൻ പറഞ്ഞു.ഇത് കേരളമോ അതോ ഉത്തരകൊറിയയോ? എല്ലാം ജനം വിലയിരുത്തട്ടെ രാജാവിനെക്കാൾ വലിയ രാജഭക്തി കാണിക്കരുതെന്നും ഹസൻ പറഞ്ഞു. മൈക്ക് വിവാദത്തിൽ കേസെടുത്തതിനെക്കുറിച്ച് അറിയില്ലെന്നും കേസ് കേസിന്റെ വഴിക്ക് പോകുമെന്നും കേസെടുത്തതിൽ രാഷ്ട്രീയം കാണേണ്ടതില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പറഞ്ഞു.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.