തിരുവനന്തപുരം: ലോക കേരള സഭയുടെ സമാപന സമ്മേളത്തിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്ത് എത്തി. പ്രവാസികളുടെ പരിപാടി പ്രതിപക്ഷം ബഹിഷ്കരിച്ചത് അപഹാസ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രവാസികളോടുള്ള  ബഹിഷ്ക്കരണം കണ്ണിൽച്ചോരയില്ലാത്ത നടപടിയാണെന്നും അദ്ദേഹം പറഞ്ഞു. ബഹിഷ്ക്കരിക്കാൻ മറ്റ് എന്തെല്ലാം വിഷയങ്ങൾ ഉണ്ട്. അവയിൽ എന്തിലെങ്കിലും ഒതുക്കി നിർത്തിയാൽ പോരെ ഈ ബഹിഷക്കരണമെന്നും മുഖ്യമന്ത്രി ചോദിച്ചു. നാടിന്‍റെ  വികസനമാണ് പ്രവാസികൾ ആഗ്രഹിക്കുന്നത്. അതിനായി എല്ലാവരും മനസർപ്പിച്ച്  മുന്നേറുകയാണ്. അത് നടക്കാൻ പാടില്ല എന്നതാണ് പ്രതിപക്ഷത്തിന്‍റെ  നിലപാട്. സ്വന്തം കുടുംബത്തെപ്പോലും മറന്ന് നാടിന് വേണ്ടി എന്ത് ചെയ്യാനാകുമെന്ന് ചിന്തിക്കുന്നവരാണ് പ്രവാസികൾ. ബഹിഷ്ക്കാരികളായിട്ടുള്ള ആളുകൾ ഇത് മനസിലാക്കുന്നത് നല്ലതായിരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


COMMERCIAL BREAK
SCROLL TO CONTINUE READING

രാഷ്ട്രീയമായ കാരണങ്ങളുടെ പേരിലാണ് ബഹിഷ്കരണം എന്നാണ് പ്രതിപക്ഷം പറയുന്നതെന്നും എന്നാൽ അത് ശരിയല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്രതിഷേധങ്ങളൊക്കെ നിലനിൽക്കുമ്പോൾ തന്നെ ചെല്ലാനത്ത് ഒരു പരിപാടിയിൽ തന്നോടെപ്പം കോൺഗ്രസ് നേതാവ് ഹൈബി ഈഡൻ പങ്കെടുത്തിരുന്നു. നിയമസഭയിൽ  സബ്‌ജക്റ്റ് കമ്മിറ്റി യോഗത്തിൽ പ്രതിപക്ഷ നേതാവും പങ്കെടുത്തിരുന്നു. നിയമസഭാ സമ്മേളനം ഉടൻ ചേരുകയാണ്. എം.പിമാരുടെ കോൺഫറൻസും നടക്കാനിരിക്കുന്നു. ബാക്കിയെല്ലായിടത്തുമാകാം.


ഇവിടെ മാത്രം പറ്റില്ല എന്നത് എന്ത് നിലപാടാണെന്നും മുഖ്യമന്ത്രി ചോദിച്ചു. പ്രവാസികളുടെ പരിപാടി മാത്രം ബഹിഷ്കരിക്കുന്നത് എന്തുകൊണ്ടാണ്. പ്രവാസികളെ സർക്കാർ അങ്ങേയറ്റം ബഹുമാനിക്കുന്നു. ആ ബഹുമാനത്തിന്‍റെ സൂര്യതേജസിന് മുന്നിൽ ഈ ബഹിഷ്ക്കരണം ഒന്നുമല്ല.നിങ്ങളുടെ ഐക്യം സർക്കാരിന് നൽകുന്ന ആത്മവിശ്വാസം വളരെ വലുതാണ്. സാധാരണക്കാരായ പ്രവാസികൾ മുതൽ വലിയ വ്യവസായികൾ വരെ ഉൾക്കൊള്ളുന്നതാണ് നമ്മുടെ കൂട്ടായ്മയെന്നും മുഖ്യമന്ത്രി പറഞ്ഞു.


അതേസമയം സ്പീക്കർ എം.ബി രാജേഷ് മാധ്യമങ്ങൾക്കെതിരെ വിമർശനം ഉന്നയിച്ചു. ചില മാധ്യമങ്ങൾ ഭക്ഷണത്തിന്‍റെ കണക്ക് ഇപ്പോഴും പറഞ്ഞ്കൊണ്ടിരിക്കുകയാണ്. പതിമൂന്ന് മണിക്കൂറാണ് സഭ ചേർന്നത്. ഒൻപത് മണിക്കൂറും ചർച്ചകൾക്ക് വേണ്ടി മാറ്റിവച്ചു. മാധ്യമങ്ങൾ ഇത് മനസിലാക്കട്ടെയെന്നും സ്പീക്കർ പറഞ്ഞു.


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.