Pinarayi Vijayan about Karnataka Election: ബി.ജെ.പി വീണ്ടും അധികാരത്തിലെത്തിയാൽ അത് രാജ്യത്തിന്റെ സർവ്വനാശം: മുഖ്യമന്ത്രി
Pinarayi Vijayan about Karnataka assembly election: രാജ്യത്തിന്റെ പൊതുസാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണ് ബി.ജെ.പിയെ തളക്കാനുള്ള മാർഗമെന്നും മുഖ്യമന്ത്രി പറഞ്ഞു.
ബിജെപി വീണ്ടും അധികാരത്തിലേറിയാൽ അത് രാജ്യത്തിന്റെ സർവ്വനാശത്തിന് കാരണമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്തിന്റെ പൊതുസാഹചര്യം മനസ്സിലാക്കി പ്രവർത്തിക്കുക എന്നതാണ് ബി.ജെ.പിയെ തളക്കാനുള്ള മാർഗമെന്നും കർണാടകയിലെ പൊതുസാഹചര്യം ഉൾകൊള്ളാൻ കോൺഗ്രസിന് കഴിയണമെന്നും അദ്ദേഹം പറഞ്ഞു. ഇടതുപക്ഷ സർക്കാരിന്റെ രണ്ടാം വാർഷികത്തോടനുബന്ധിച്ച് എൽഡിഎഫ് ഗുരുവായൂർ നിയോജകമണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച റാലിയും പൊതുയോഗവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
യോഗത്തിൽ എൻ കെ അക്ബർ എം എൽ എ അധ്യക്ഷനായി.സിപിഐ കേന്ദ്രകമ്മിറ്റിയംഗം വി എസ് സുനിൽകുമാർ,സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ബേബിജോൺ,ജില്ലാ സെക്രട്ടറി എം എം വർഗ്ഗീസ്,എൻ സി പി നേതാവ്എൻ ഡി എഫ് ജില്ലാ കൺവീനർ കെ വി അബ്ദുൾഖാദർ,പിഐ സൈമൺ(എൽ ജെ ഡി),ഷെബീൽ തങ്ങൾ(ഐ എൻ എൽ),സെബാസ്റ്റ്യൻ ചൂണ്ടൽ(കേരള കോൺഗ്രസ്സ് എം)എം മോഹൻദാസ്(ജനതാദൾ സെക്യുലർ) എന്നിവരും സന്നിഹിധരായിരുന്നു.
ALSO READ: കർണ്ണാടകയിൽ ബിജെപിയെ ശ്രദ്ധിക്കണം; കോൺഗ്രസിന് മുന്നറിയിപ്പുമായി എംവി ഗോവിന്ദൻ
കൂടാതെ സിപിഐ എം ജില്ലാ കമ്മിറ്റിയംഗങ്ങളായ എം കൃഷ്ണദാസ്,എം എ ഹാരിസ് ബാബു,ഏരിയാ സെക്രട്ടറി ടി ടി ശിവദാസൻ,ഗുരുവായൂർ ദേവസ്വം ചെയർമാൻ ഡോ. വി കെ വിജയൻ, ചാവക്കാട് നഗരസഭാ ചെയർപേർസൺ ഷീജപ്രശാന്ത്,പഞ്ചായത്ത് പ്രസിഡന്റുമാർ,ജനപ്രതിനിധികൾ, എന്നിവരും പങ്കെടുത്തു.നിയോജകമണ്ഡലം പാർളിമെന്ററി പാർട്ടി സെക്രട്ടറി സി സുമേഷ് സ്വാഗതവും എൽ ഡി എഫ് നിയോജകമണ്ഡലം കൺവീനർ പി കെ സൈതാലി കുട്ടി നന്ദിയും പറഞ്ഞു.
അതേസമയം ഗുരുവായൂരിൽ പൊതുപരിപാടികളിൽ പങ്കെടുക്കാനെത്തിയ മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ദേവസ്വം നേതൃത്വത്തിൽ സ്വീകരണം നൽകി. ഞായറാഴ്ച്ച വൈകിട്ടോടെയാണ് മുഖ്യമന്ത്രി പിണറായി വിജയൻ ദേവസ്വം ശ്രീവൽസം അതിഥിമന്ദിരത്തിലെത്തിയത്. ദേവസ്വം ചെയർമാൻ ഡോ. വി.കെ വിജയൻ മുഖ്യമന്ത്രിയെ സ്വീകരിച്ചു. ദേവസ്വത്തിൻ്റെ ഉപഹാരമായി ചുമർചിത്രവും നൽകി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ മനോജ് കുമാർ, ഗസ്റ്റ് ഹൗസ് മാനേജർ ബിനു എന്നിവരുൾപ്പെടെ ദേവസ്വം ഉദ്യോഗസ്ഥരും ജീവനക്കാരും സന്നിഹിതരായി
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...