തിരുവനന്തപൂരം:  സംസ്ഥാനത്ത് ഇന്ന് 92 പേർക്ക് കൂടി കോറോണ (Covid19) സ്ഥിരീകരിച്ചു.  പതിവ് കോറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ പത്രസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

സസ്ഥാനത്ത് ഒരു ദിവസം റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും ഉയർന്ന നിരക്കാണിത്.  ഇന്ന് കോറോണ സ്ഥിരീകരിച്ചവറിൽ 47 പേർ വിദേശത്തു നിന്നും വന്നവരും 37 പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നവരുമാണ്. 7  പേർക്ക് സമ്പർക്കം മൂലമാണ് രോഗം ബാധിച്ചത്. 


കാസർഗോഡ് 12 പേർക്കും, കണ്ണൂരിൽ 6 പേർക്കും, വയനാട് 2 പേർക്കും, കോഴിക്കോട് 10 പേർക്കും, മലപ്പുറത്ത് 8 പേർക്കും, പാലക്കാട് 7  പേർക്കും, തൃശ്ശൂരിൽ 4 പേർക്കും, എറണാകുളത്ത് 2 പേർക്കും, കോട്ടയത്ത് 5 പേർക്കും,, പത്തനംതിട്ടയിൽ 14 പേർക്കും , ആലപ്പുഴയിൽ 8 പേർക്കും, കൊല്ലത്ത് 11 പേർക്കും  തിരുവനന്തപുരത്ത് 5 പേർക്കുമാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.  


 


Also read:സംസ്ഥാനത്ത് ഇന്ന് 94 പേർക്ക് കൂടി കോറോണ വൈറസ് സ്ഥിരീകരിച്ചു


സംസ്ഥാനത്ത് ഇന്ന് മൂന്ന് കോറോണ മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. പാലക്കാട് കടമ്പഴിപ്പുറം ചെട്ടിയാംകുളം സ്വദേശിനി മീനാക്ഷിയമ്മാള്‍, അബുദാബിയില്‍ നിന്ന് എത്തിയ മലപ്പുറം എടപ്പാള്‍ സ്വദേശി ഷബ്നാസ്, കൊല്ലം ജില്ലയിലെ കാവനാട് സേവ്യര്‍ എന്നിവരാണ് കോറോണ ബാധിച്ച് മരിച്ചതായി സ്ഥിരീകരിച്ചത്. ഇതോടെ കേരളത്തിൽ കോറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 14 ആയി.  ഇന്ന് 39 പേരുടെ പരിശോധനാ ഫലം നെഗറ്റീവാണ്.