സീതാറാം യെച്ചൂരി, പ്രകാശ്കാരാട്ട് അടങ്ങുന്ന കേന്ദ്ര നേതാക്കള്‍ പങ്കെടുത്ത സെക്രട്ടേറിയറ്റ് യോഗം പിണറായി വിജയന്‍ തന്നെ അടുത്ത അഞ്ച് വര്‍ഷംമുഖ്യമന്ത്രിയാകാന്‍ തീരുമാനമെടുത്തു. നേരത്തെ  വി.എസ് എ.കെ.ജി സെന്‍റ്റില്‍ തന്‍റെ അഭിപ്രായം പറയാന്‍ വന്നപ്പോള്‍ അദ്ദേഹത്തിന്‍റെ അഭിപ്രായം കേട്ട ശേഷം  കേന്ദ്ര നേതാക്കള്‍ തങ്ങളുടെ തീരുമാനം അറിയിച്ചു.സെക്രട്ടേറിയറ്റ് യോഗത്തിന്‍റെ തീരുമാനത്തെ എതിര്‍ക്കാതെ  വി.എസ്  അവിടെ നിന്ന് കന്‍റോണ്‍മന്‍റ് ഹൌസിലേക്ക് മടങ്ങി.


COMMERCIAL BREAK
SCROLL TO CONTINUE READING

നേരത്തെ കേന്ദ്രനേതൃത്വത്തിന് മുന്‍പില്‍ വി.എസ് തന്നെ മുഖ്യമന്ത്രിയാക്കണമെന്ന് അവകാശവധം ഉന്നയിച്ചിരിന്നു.ഒരു വര്‍ഷമായാലും ആറുമാസമായാലും തനിക്കു ചെയ്തു തീര്‍ക്കാനുള്ള കാര്യങ്ങള്‍ തീര്‍ക്കാന്‍ അവസരം തരണമെന്ന് ആവശ്യപ്പെട്ടിരുന്നു. യു.ഡി.എഫിന്‍റെ അഴുമതിയ്ക്കെതിരെയാണ് താന്‍ പൊരുതിയതും,തിരുവനന്തപുരം മുതല്‍ കാസര്‍ഗോഡ്‌ വരെ ത്തിരഞ്ഞെടുപ്പ് പ്രചാരണത്തിന് തൊണ്ണൂറ്റിമൂന്നാം വയസിലും  ഇറങ്ങിയത് അതിനാലാണെന്നും  വി.എസ് കേന്ദ്രനേതൃത്വത്തിന് മുന്‍പില്‍ വ്യക്തമാക്കിയിരുന്നു. മുഖ്യമന്ത്രി പദമൊഴിച്ചു മറ്റൊരു സ്ഥാനവും തനിക്ക് വേണ്ടയെന്നും വി.എസ് നേരത്തെ വ്യക്തമാക്കിയിരുന്നു.ഇപ്പോഴത്തെ കേന്ദ്രനേതൃത്വത്തിന്‍റെ തീരുമാനത്തിനോട് വി.എസ് എങ്ങനെ പ്രതികരിക്കുമെന്നാണ് ലോകം ഉറ്റുനോക്കുന്നത്. 


അതേസമയം ഭൂരിപക്ഷ പിന്തുണയുള്ള പിണറായി വിജയനെയാണ് സംസ്ഥാനനേതൃത്വം മുഖ്യമന്ത്രിയാക്കാന്‍ തീരുമാനമെടുത്തിരുന്നത്. കേന്ദ്രനിലപാടും സംസ്ഥാനനേതൃത്വത്തിന് ഒപ്പമാണെന്ന് ഇപ്പോള്‍ വന്ന തീരുമാനം വ്യക്തമാക്കുന്നു. നേരത്തെ മുഖ്യമന്ത്രി പദം ആരെന്ന് പാര്‍ട്ടി ചര്‍ച്ചചെയ്ത് ഉടന്‍ തീരുമാനിക്കുമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്നിറങ്ങിയ ശേഷം  മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.