PK കുഞ്ഞാലിക്കുട്ടി വീണ്ടും കേരള രാഷ്ട്രീയത്തിലേക്ക്, നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കും
മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമായി, മുസ്ലീം ലീഗ് നേതാവ് PK കുഞ്ഞാലിക്കുട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി.
മലപ്പുറം: മാസങ്ങള്‍ നീണ്ട ഊഹാപോഹങ്ങള്‍ക്ക് വിരാമമായി, മുസ്ലീം ലീഗ് നേതാവ് PK കുഞ്ഞാലിക്കുട്ടി നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ തീരുമാനമായി.
മുസ്ലിം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പികെ കുഞ്ഞാലിക്കുട്ടി (PK Kunhalikkutty) കേരള രാഷ്ട്രീയത്തിലേക്ക് മടങ്ങിവരുമെന്ന കാര്യം ലീഗ് നേതൃത്വം വ്യക്തമാക്കി. ബുധനാഴ്ച ചേര്‍ന്ന ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്.
കേരള രാഷ്ട്രീയത്തിലേയ്ക്കുള്ള മടങ്ങിവരവിന്‍റെ ഭാഗമായി അദ്ദേഹം എം പി സ്ഥാനം രാജി വയ്ക്കുമെന്നും ലീഗ് (Muslim League) നേതൃത്വം അറിയിച്ചു.
സംസ്ഥാന രാഷ്ട്രീയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടിയെ ആവശ്യമുണ്ടെന്ന് യോഗത്തിനു ശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പാര്‍ട്ടി സംസ്ഥാന ജനറല്‍ സെക്രട്ടറി കെപിഎ മജീദ് പറഞ്ഞു. ഇത് പാര്‍ട്ടിയുടെ തീരുമാനമാണെന്നും വ്യക്തിപരമായ തീരുമാനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
"കേരളത്തിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് കുഞ്ഞാലിക്കുട്ടി കേരള രാഷ്ട്രീയത്തിലേക്ക് മുഴുവന്‍ സമയ പ്രവര്‍ത്തകനായി തിരിച്ച് വരണം എന്ന് പാര്‍ട്ടി തീരുമാനിച്ചിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ (Kerala Assembly Election) പങ്കെടുക്കാനും തീരുമാനിച്ചിട്ടുണ്ട് . മുസ്ലീം ലീഗിന്‍റെ ഉന്നതാധികാര സമിതിയെടുത്ത ഈ തീരുമാനങ്ങള്‍ ഇന്നത്തെ പ്രവര്‍ത്തക സമിതി യോഗം അംഗീകിരിക്കുകയും ചെയ്തു", കെ.പി.എ മജീദ് പറഞ്ഞു.
കുഞ്ഞാലിക്കുട്ടിയും എംകെ മുനീറും തിരുവനന്തപുരം കേന്ദ്രീകരിച്ച് നിയമസഭാ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കും. നിയമസഭാ തിരഞ്ഞെടുപ്പിനൊപ്പം ഉപതിരഞ്ഞെടുപ്പും നടക്കുന്ന വിധത്തിലാവും കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവക്കുക. നിലവില്‍ മലപ്പുറം ലോക്സഭാ മണ്ഡലത്തില്‍ നിന്നുള്ള എംപിയാണ് കുഞ്ഞാലിക്കുട്ടി.
Also read: പ്രോട്ടോകോള്‍ പാലിച്ച്, ജാഗ്രതയോടെയാവാം ക്രിസ്തുമസ്, പുതുവത്സര ആഘോഷങ്ങൾ; K K Shailaja
കേരളത്തിലെ ഇപ്പോഴത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയെ സംസ്ഥാനത്ത് ആവശ്യമാണെന്നാണ് ലീഗ് നേതൃത്വത്തിന്‍റെ നിലപാട്. ദേശീയ രാഷ്ട്രീയം ഉപേക്ഷിച്ച് കുഞ്ഞാലിക്കുട്ടിയെ സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചു കൊണ്ടു വരാനുള്ള ചര്‍ച്ചകള്‍ നേരത്തെ നടന്നിരുന്നു.
Zee Hindustan App നിങ്ങള്‍ക്ക് ഹിന്ദിയ്ക്ക് പുറമേ മലയാളം, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക..!!
android Link - https://bit.ly/3b0IeqA
ios Link - https://apple.co/3hEw2hy